Thursday, December 24, 2009

ആക്രി മുത്തു

                         പഴയ പ്ലാസ്റ്റിക്ക് കുപ്പി പാട്ട ...ചെരുപ്പ് പുസ്തകം..... കൊടുക്കാനുണ്ടോയ്.....
പഴയ പ്ലാസ്റ്റിക്ക് കുപ്പി പാട്ട ...ചെരുപ്പ് പുസ്തകം.....കൊടുക്കാനുണ്ടോയ്.. കുഞ്ഞവറാച്ചന്‍...വേലിക്കരികിലെ സീമക്കൊന്നേടെ...ഗടാ ഗടിയന്‍ ഒരു കൊമ്പ് അടര്‍ത്തിമാറ്റി....നാണിത്തള്ള..ചാണക വെള്ളം കലക്കി റെഡിയാക്കി വെച്ചു....
ഉളികൊണ്ടു പെന്‍സില്‍ ചെത്തിയ നാണുവാശാരിക്ക് വിളികേട്ടപ്പോള്‍ ഉളിതെറ്റി കൈമുറിഞ്ഞു..............ഇതു കണ്ട...നളിനിക്കു ചിരിപൊടിഞ്ഞു.
“ഫ് കടക്കടാ എരപ്പെ ഈ വളപ്പീന്ന്....നിക്കെടാ അവിടെ ...നിന്നെ ഞാന്‍..ഇന്നു പൊളക്കും“  (ഈ സീമകൊന്നേന്റെ വടികൊണ്ട് ഒരാളെ പുളക്കാന്‍ കഴിയുമോ അതൊന്നു കാണണമല്ലോ എന്ന് നാടകക്കാരനും ) കുഞ്ഞവറാച്ചന്‍..കിഴക്കെ മതിലു ചാടി എടവഴീക്കൂടെ ഓടി...കുഞ്ഞവറാച്ചന്റെ ഒരു മുളം മുമ്പേ..കുമ്പക്കൊടലും ..പിന്നെ കുമ്പക്കുടലിനൊപ്പം...അവറാച്ചന്‍ പച്ചക്കറി മാത്രം കൊടുത്തു വളര്‍ത്തുന്ന ഡിങ്കു പട്ടിയും...(പച്ചക്കറിക്കു വിലകൂടിയപ്പോ സ്റ്റാറ്റസ്സു കീപ്പ് ചെയ്യാന്‍ വേണ്ടി ..ഡീങ്കു പട്ടിക്കു പച്ചക്കറിയാക്കിയതാ...എന്നാലും ഒറ്റാഴ്ച്ചകൊണ്ട്..ചിക്കനുപേക്ഷിച്ചു പച്ചക്കറിയിലേക്ക് തിരിഞ്ഞ ഡിങ്കു പട്ടീനെ സമ്മതിക്കണം) ഇടവഴി തിരിഞ്ഞ് നാണിത്തള്ളേടെ അടുക്കളപ്പുറത്തൂടെ ഓടി...കൂറച്ചുദൂരം ചെന്നപ്പോള്‍ ..കുഞ്ഞവറാച്ചന്‍ തിരിച്ചോടി നാണിത്തള്ളേടെ ഉമ്മറത്ത് വന്നു പല്ലുകടിച്ചു കിതച്ചു (ഇപ്പൊ കണ്ടാല്‍ നാണിത്തള്ളയെ നേരത്തെ പറഞ്ഞപോലെ പുളന്നേക്കുമോ എന്നു പോലും നാടകക്കാരന്‍ പേടിച്ചു) ഇതു കണ്ട നാണിത്തള്ള പുഴുക്കുത്തിയ...വാതിലിന്റെ..ചെറിയ വിടവില്‍ വിരലിട്ടു മാന്തിക്കോണ്ടിരുന്നു...ചാകാറായ വാതില്‍ അതിനു വേദനിച്ചെന്നോണം അത് ഒന്നു ഞരങ്ങി..ഡിങ്കു പട്ടിമാത്രം കുരക്കാതെ നിന്നു അതിന്റെ ഗുട്ടന്‍സ് ഇനിയും നാടകക്കാരനു മനസ്സിലായില്ല..അല്ലേലും...നാണിത്തള്ളേടെ...ആ കൊടലി പൂവാലി ഉള്ള പിണ്ണാക്കും കാടിയും വലിച്ചു കേറ്റി കാഷ്ടിച്ചതു കലക്കിയ വെള്ളം ..തന്റെയും യജമാനന്റെയും തലയിലൂടെ ഒലിക്കുന്നതു കണ്ടാല്‍..ഏതു പട്ടിയും ഒന്നു മുരളും ..ഇതെന്തു പട്ടി ഒരുപക്ഷെ ചാണകം തെളിച്ചു ശുദ്ധിയാക്കുന്ന വിദ്യ ഡിങ്കുപട്ടിക്കറിയുമായിരിക്കുമോ..അങ്ങിനെയെങ്കിലും  തന്റെ യജമാനന്റെ..മനസ്സൊന്നു ശുദ്ധിയായി കാണട്ടെ എന്നു കരുതിയിട്ടുണ്ടാകും .

ടീ മച്ചിത്തള്ളേ...നീ എന്റെ തലയിലൂടെ ചാണകമൊഴിക്കും അല്ലേ...ഫൂ......(തുപ്പിയത് നാണിത്തള്ളയെ അല്ല .കുഞ്ഞവറാച്ചന്റെ .തലയിലൂടെ ഒലിച്ചിറങ്ങീയ പുണ്യാഹം ഡയലോഗു പറഞ്ഞപ്പോള്‍...വായില്‍ കയറീയതാ....

ആ തുപ്പലില്‍ നാണി തള്ളേടെ കയ്യിലിരുന്ന ചാണകപ്പാത്രം ചളിം പീളീം ക്ലീം എന്നു പറഞ്ഞൂ താഴെ വീണു ...

ഞാന്‍ ആ കുരുത്തം കെട്ട ആക്രിയാണേന്നു കരുതിയാ.. ഇങ്ങനെ ചെയ്തെ ...കുഞ്ഞവറാച്ചന്‍ അടുക്കളപ്പുറത്തൂടെ ഓടൂന്ന് ആരെങ്കിലും നിരീച്ചോ..?
നാണിത്തള്ള ചാണോ പാത്രത്തിന്റെ സൌണ്ടില്‍ പറഞ്ഞു.
മതിലിന്റ്റെ മോളിലിരുന്ന് ലോകത്തിന്നേവരെ ആരും കാണാത്ത ചിരി ചിരിക്കുകയാണ്
ആക്രി മുത്തു....ചിരിച്ച് ചിരിച്ച് .പള്ളയുളുക്കിയ മുത്തുവിനെ നോക്കി ...ഡിങ്കു ...വലിയ വായില്‍ ഗര്‍ജ്ജിച്ചു...വര്‍.ര്‍.ര്‍.ര്‍..ര്‍..(ഇത്തിരിപോന്ന അവന്റെ ശബ്ദത്തിനു “ഗ” കാരം ചേരില്ല എന്നാലും നാണിത്തള്ളയോട് കയര്‍ക്കാത്ത ഡിങ്കു പട്ടി ഇപ്പോഴാ ഉണ്ട പച്ചക്കറിക്കു നന്ദി കാണിച്ചത് ) മുത്തു വീണ്ടൂം ഓടി ..പിന്നാലേ ഡിങ്കു ഓടി...
കുഞ്ഞവറാച്ചന്‍..നാറുന്നചാണകത്തിനെ...ആസ്വദിച്ച് നാണീത്തള്ളേടെ അടൂക്കളപ്പുറത്തുകൂടി ഇടവഴിയിലൂടെ കിഴക്കെ മതിലു ചാടി പിന്നോട്ട് തിരിഞ്ഞോടി.. ഒടൂവില്‍ ഡിങ്കുപട്ടി ...ശൂഷ്കാന്തി നഷ്ടപ്പെട്ട്..തിരിച്ചു വന്നു നാണിത്തള്ളേടെ അടൂക്കളവാതിക്കല്  നിന്നു മോങ്ങി..... ഇതു കണ്ട നാണിതള്ള കുറച്ചു ശുഷ്കാന്തിയെടുത്തു ,,,ഡിങ്കുവിനു കൊടുത്തു.....നല്ല പെടക്കുന്ന നെയ് മത്തീന്റെ ..തല
കുറച്ചു നേരത്തെ കിക്കിളി മാപ്ല...സൈക്കിളില് മത്തിയുമായി നാണിത്തള്ളേന്റെ ഉമ്മറത്ത്...ഡീങ്കു കണ്ടിരുന്നു ( വെറുതെ അല്ല ഡിങ്കു ആ കൊടലി പൂവാലി ഉള്ള പിണ്ണാക്കും കാടിയും വലിച്ചു കേറ്റി കാഷ്ടിച്ചതു കലക്കിയ വെള്ളം ..തന്റെയും യജമാനന്റെയും തലയിലൂടെ ഒലിച്ചിട്ടും നാണിത്തള്ളയോടൂ കയര്‍ക്കാഞ്ഞത്)..ഏതായാലും നാണിത്തള്ള അറിയാതെ ചാണകവെള്ളം ഒഴിച്ചതിന് ഡിങ്കു പട്ടിയോടു പശ്ചാത്തപിച്ചത് നെയ്മത്തിയിലൂടെ ആയിരുന്നു. എന്തായാലും കിക്കിളി മാപ്ലേന്റെ മത്തീനെ കൊണ്ട് ഒരു നല്ലക്കാര്യം ചെയ്യാന്‍ പറ്റിയല്ലോ...നാണിത്തള്ള നെടുവീര്‍പ്പിട്ടു..കിക്കിളി മാപ്ലക്കും മത്തിക്കും നല്ലതു വരുത്തണേ...(നാടകക്കാരന്റെ പ്രാര്‍ത്ഥന).കിക്കിളി മാപ്ലയ്ക്ക് ആപേരു വരാന്‍ ഒരു കാരണം ഉണ്ട് ...മത്തി വാങ്ങാന്‍ വരുന്ന പെണ്ണുങ്ങളുടെ കയ്യില്‍ കൊച്ചുങ്ങളുണ്ടെങ്കില്‍....കിക്കിളി മാപ്ല കിക്കിളി കിളി കിളീ....എന്നു പറഞ്ഞ് കുട്ടികളെ ഇക്കീളിയാക്കും ....അതോടൊപ്പം തഞ്ചം കിട്ടിയാല്‍ കുട്ടീടെ അമ്മയേയും...കിക്കീളിയാക്കും ...ഒരു ദിവസം ..സരളേന്റെ പൊക്കിളിനു മത്തീന്റെ ചെകിള കണ്ട ഭാസ്ക്കരന്‍ സരളേന്റെ കിക്കിളി എന്നെന്നേക്കുമായി അവസാനിപ്പിച്ചത് നാടകക്കാരന്‍ കണ്ടതാണ്..കിക്കിളീ മാപ്ലെന്റെ കിക്കിളിയില്‍ ഇക്കിളിയായത് ഓന്ത് നളീനിക്കു മാത്രം നേരത്തെ നാണുവാശാരീന്റെ കൈ മുറിഞ്ഞപ്പൊ ചിരിച്ചില്ലെ ലവള് തന്നെ....പിന്നെ...നളിനിക്കു എന്നും മത്തി ബെഡ്രൂമില്‍ {ഫ്രീ} കൊണ്ടു കൊടൂത്തിട്ടേ...കിക്കിളി മാപ്ല തന്റെ സൈക്കിള്‍ സൈഡാക്കാറുള്ളൂ...
എവിടേയും വലിഞ്ഞൂകേറുന്ന ഓന്ത് നളിനി പറഞ്ഞു ....
എന്നാലും ആ മാപ്ല ചെക്കന്റെ ഒരു ധൈര്യേ.....ഇത്രവല്യ ചെമ്പു കുടം എടുത്തോണ്ടു പോകുമ്പൊ ആരും കണ്ടില്ലാന്ന് വച്ചാല്‍...
നാണിത്തള്ളേടേ....പായസം വെക്കുന്ന ഓട്ടുരുളിം കാണാനില്ലെന്നു വച്ചാല്‍...കഷ്ടണ്ടേ....ഇങ്ങനെ പോയാല്‍...എങ്ങീനെ..മാനൊം മര്യാദയ്ക്ക് മനുഷ്യന്‍ പുറത്തിറങ്ങിനടക്കും ...ഇന്ന് ചെമ്പ് കട്ടവന്‍ നാളെ ..മാലകക്കും ..മറ്റന്നാള് പെണ്ണൂങ്ങളെ മാനം വരെ കക്കൂല്ലാന്ന് ആരു കണ്ടു...(മാനത്തെക്കുറിച്ചു പറഞ്ഞ നളിനിയെക്കണ്ടപ്പോള്‍ നാടകക്കാരനു കുളിരു കോറുന്നു ഭാരത സ്തീയുടെ ഭാവശുധി..യുടേ പ്രതീകമാണ് നളിനി...രാത്രിയും കിക്കിളി മാപ്പിള ഇക്കിളീയാക്കുമ്പോഴും ഒഴികെ)..ഉളികൊണ്ട് കൈമുറീഞ്ഞ നാണുവാശാരീന്റെ അടൂത്ത് പോയി..,,,,,ഒത്തിരി മുറിഞ്ഞോ...നാണ്വേട്ടാ....(ആ വിളീയില്‍ നാണുവാശാരിയുടെ വേദന പകുതി കുറഞ്ഞു)....കുറച്ചാഴത്തിലുണ്ടെന്നു തോന്നുന്നു...ആ തെണ്ടി ചെക്കന്റെ ഒരു വിളി....(ആക്രി മുത്തു പാട്ട പ്ലാസ്റ്റിക്കെന്നു പറഞ്ഞതിനു നാണു വാശാരീന്റെ മനസ്സുതെറ്റി കൈ മുറീഞ്ഞത് എന്തിനാണേന്ന് ഇനിയും മനസ്സിലായില്ല്)..
നളീ‍നി ആ കൈ തന്റെ മാറോടു ചേറ്ത്തു പിടിച്ചു ...തന്റെ ബോയില്‍ സാരിയുടെ ഒരു വശം കീറീ അവള്‍ നാണുവാശാരിയുടെ മുറീവില്‍ കെട്ടി .
ഒന്നമര്‍ത്തിക്കെട്ടെന്റെ നളിനീ...( സാധാരണ ആളുകള്‍ ..കൈ മുറിഞ്ഞാ‍ല്‍..മെല്ലെ കെട്ടൂ എന്നാണ് പറയാറ് ഇത് എന്താ ഇങ്ങനെ ..ഇപ്പൊഴല്ലെ കാര്യം പിടികിട്ടിയത് ആ‍ കൈ  ഇരിക്കുന്നത് നളിനീടെ മാറത്താ ..മുറിവിന്റെ വേദനമറക്കാന്‍ നളീനിയുടേ മൃദുലതയില്‍ അഭയം തേടിയ നാണുവാശാരീടെ ..പുത്തി (ബുദ്ധി )അപാരം)

പുഴവക്കത്തെ..കൊറ്റില്ലത്തിനു താഴെ..പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് ..മറച്ചുണ്ടാക്കിയ തന്റെ കൂരയ്ക്കുമുമ്പിലിരുന്നു...പെറുക്കിക്കൂട്ടിയ ആക്രി സാധനങ്ങള്‍.. തിട്ടപ്പെടുത്തി വയ്ക്കുകയാ‍ണ്.. ആക്രി മുത്തു എന്ന മുത്തലിബ്....കൂരയുടെ ഉള്ളില്‍ മുളമ്പായകൊണ്ട് കെട്ടിത്തിരിച്ച ഇറയത്തിരുന്ന് ...ഒരു പദപ്രശ്നം നോക്കുകയാണ് ..മുത്തുന്റെ പെങ്ങള്‍ കുഞ്ഞിബി...ഉണ്ടകണ്ണൂം തുങ്ങിയ കവിളും...ഒക്കെ കുഞ്ഞിബിയുടെ...ചന്തത്തിനു..ഒരു മുയല്‍ക്കുട്ടീന്റെ ഛായ നല്‍കുന്നുണ്ട്..താളിതേച്ച്...കുന്തിരിക്കം പുകച്ച്...കാച്ചിയ എണ്ണമണക്കുന്ന കുഞ്ഞിബീന്റെ മുടിയില്‍ അപൂര്‍വ്വമായി കാണാറൂള്ള പേനെ തിരയുകയാണ് ആയ്യിശുമ്മ......

ഈയ്യ് ഒറ്റൊരുത്തനാ ..ഇവളെ വഷളാക്കുന്നെ...ആടിം ഈടീം പോയി തെണ്ടീ കൊണ്ട് വരുന്ന കായ് ...മുയ് മനും തീര്‍ത്തിറ്റില്ലേല് നിനക്ക് സമാധാനാവൂല്ലല്ല...വല്ല പുസ്തകും എടുത്ത് പഠിക്കാണ്ട് കഥാപുസ്തകവും വായിച്ചിരിക്കുന്നകണ്ടില്ലേ അതെങ്ങിനെയാ ..ചോയിക്കുമ്പം ചോയിക്കുമ്പം വാങ്ങിക്കൊടൂക്കുന്നില്ലേ.. പൊന്നാങ്ങള.....കുഞ്ഞിബിയുടെ മത്തങ്ങാത്തലയില്‍ ഒരു കിണുക്കു വച്ചു കൊടുത്ത് ആയിശൂമ്മ പറഞ്ഞു...(.കിക്കിളീ മാപ്ലേന്റെ ബെല്ലടി കേട്ടപ്പോ...അയിശുമ്മ പറഞ്ഞു..).എടാ...നിന്റെ കയ്യില്‍ കായ്യ് ഇണ്ടാ...മത്തികൂട്ടീറ്റ് കുറേ നാളായി...കയ്യിലെടൂത്ത ഒരു അനിസ്പ്രേയുടെ പാട്ട തല്ലിപ്പൊട്ടിക്കുന്നതിനിടയില്‍ മുത്തു പറഞ്ഞൂ മനുശ്യനിവിടെ പ്രാന്ത് കേറീ നിക്ക്വാ‍...
“ഇന്നേവരെ ഒരാളെ മൊതലും മുത്തു ചോദിക്കാണ്ട് എടൂത്തിറ്റില്ല..ഇതേ പോക്ക് പോയാല്‍ നിങ്ങളേല്ലും കൂടി എന്നെ കള്ളനാക്കും ....വന്ന് വന്ന് ഇപ്പൊ വീട്ടീകാര് വളപ്പില് വരെ കേറ്റണ്ടായി....വടിയെടൂത്തോടിക്കലും ചാണകവെള്ള മൊഴിക്കലും....മതിയായുമ്മാ മതിയായി.“..ഓടിനടക്കേണ്ട കൌമാരക്കാരന്റെ...ഇടനെഞ്ചില്‍ കോരിയിട്ട പ്രാരാബ്ദ് കനലെരിഞ്ഞൂ... അതില്‍ മോഹങ്ങള്‍ ഉരുകിയ തുള്ളികള്‍ അറിയാതെ ...കുപ്പിച്ചില്ലുകളും പാട്ടകളും കൂട്ടിയിട്ട ആ കൊറ്റില്ലത്തിനു താഴെവീണു പുറത്തേക്കൊഴുകാതെ പ്ലാസ്റ്റിക്കുകൊണ്ടു കെട്ടിയുണ്ടാക്കിയ കൂരയില്‍ മാത്രം ഒതുങ്ങി.
ഞാന്‍ വെറുതെ പറഞ്ഞതാടാ....ഉമ്മാന്റെ ഒരു മോഹം .....നമുക്കിതൊക്കെയല്ലേടാ മോഹിക്കാന്‍ പറ്റൂ....ഇന്റെ ഉപ്പേണ്ടാര്‍ന്നപ്പോ..ഉമ്മ മോഹക്കുന്നിന്റെ മോളിലായിരുന്നു താമസം....അവിടുന്ന് ഒരു മട്ടല് കണ്ടാ‍ലെ ഇന്റുമ്മ താഴെ ഇറങ്ങത്തുള്ളൂ....ഇന്റുപ്പായും ഇന്നെപ്പോലെയാ.....പെട്ടെന്ന് ദേഷ്യം വരും.....
ആയിശു പതിയെ എഴുന്നേറ്റ് ...മുളമ്പായ കൊണ്ടു തിരിച്ച അടൂക്കളയുടെ ഓരത്തിരുന്നു
ലുങ്കിത്തലപ്പുകൊണ്ട്...കുഞ്ഞീബി കാണാതെ കണ്ണൂ തുടച്ചു...
ടിം ണീം ...ടീം ണിം......സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് കിക്കിളീ മാപ്ല ഇറങ്ങീ....
പതിവില്ലാത്ത മാപ്ലെന്റെ വരവു കണ്ട് കുഞ്ഞീബി പുസ്തകം മടക്കി...അകത്തേക്കുപോയ്യീ...
ഐശൂത്താ...ഐശുത്താ...ഇങ്ങളൊന്ന് ഉമ്മറത്തേക്ക് വന്നേന്ന്....
നനഞ്ഞ കണ്ണ് ഉണങ്ങീല്ലേലും ഒരു ചെറൂ പുഞ്ചിരിയുമായി...ഐശുത്ത ഉമ്മറത്തേക്കു വന്നു ...അല്ല ഇങ്ങളെന്ത് കണ്ടിറ്റാ ഈ കാട്ടി ക്കൂട്ടണതൊക്കെ.....ഇങ്ങളും പിള്ളറൂം ഒരു കരക്ക് ജീവിച്ചോട്ട്ന്ന് പറഞ്ഞീറ്റാ...ഞാന്‍ ആ നമ്പൂര്യച്ചന്റെ കാലു പിടിച്ച് ഇവിടെ താമസിക്കാന്‍ ഇടം വാങ്ങിതന്നെ...എന്നിട്ട് ഇപ്പൊ നമ്മളേ പേരുദോഷം കേള്‍പ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാ...
എന്താ...മാപ്ലെ.....ഈ പറയുന്നേ..?..
ഇങ്ങളെന്താ പൊട്ടന്‍ കളിക്ക്യാ...ആക്രി തെണ്ടാനെന്നും പറഞ്ഞ് നിങ്ങള് മുത്തൂന കക്കാനാ അയക്കുന്നേ....ആ ഓന്ത് നളിനീന്റെ 25.പവന്റെ മാലയാ ..ഇവന്‍ അടിച്ചെടുത്തത് ...ഓളത് എങ്ങിനെയെല്ലാം ഇണ്ടാക്കിയതാണെന്ന അറിയോ...ഞാന്‍ മത്തിവിറ്റ!!! അല്ല ഓള് പൊത്തിവച്ച കാശുകൊണ്ട് ...വാങ്ങിയ മാലയാ....കേസുകൊടുത്തിറ്റുണ്ടെന്നാ കേട്ടത്.....ഓളെ ആങ്ങിള ഇന്നല ഗള്‍ഫിന്ന് വന്നിറ്റ്ണ്ട്...ഓനാ കേസ്സു കൊടുത്തേ....അതുമാത്രാ....കുഞ്ഞവറാച്ചന്റെ ..ചെമ്പുകുടം...നാണിത്തള്ളേന്റെ ഓട്ടുരുളീ...ഇതു മാത്രല്ല ഇനി എവിടെയൊക്കെ ...എന്തൊകെ കട്ടിറ്റുണ്ടെന്ന് ആരൊക്കെ അറിയും....
വല്യവയലിലെ കറ്റ മുഴുവന്‍ കൂട്ടിയിട്ട് തന്റെ നെഞ്ചില്‍ നിന്നും മെതിക്കുന്നതുപോലെ ഐശുത്തക്ക് തോന്നി...വിറയാര്‍ന്ന കൈകള്‍ കൊണ്ട് മുളമ്പായ..കൊണ്ട് വേര്‍തിരിച്ച ഇറയത്തെ കാലോടിഞ്ഞ ബെഞ്ചില്‍ ഇരുന്നു..തൊണ്ട എവിടേയൊ കുടുങ്ങിക്കിടക്കുന്നതു പോലെ ഐശുമ്മയ്ക്കു തോന്നി ..ഞരങ്ങി മൂളി ഐശുമ്മയ്ക്കു വേണ്ടി ബെഞ്ചുകള്‍ കരഞ്ഞു...
റബ്ബേ..ഉമ്മാ ഞാനറിയില്ല...ന്റെ കുഞ്ഞിബിയാണേ ഞാനറീയില്ല..ഉമ്മാണേ,,,ഞാന്‍...
ഐശുന്റെ കാലു പിടിക്കാന്‍ ചെന്ന മുത്തൂന്റെ കരണം നോക്കി ആഞ്ഞൊരടി ..ചിതറിയ..പ്ലാസ്റ്റിക്കുകള്‍ക്കിടയിലൂടെ...തകരപ്പാട്ടകള്‍ തട്ടിമാറ്റിക്കൊണ്ട് ..അവന്‍ ആ പുഴവക്കിലൂടെ...ഓടി മറഞ്ഞു.....അടിച്ചു പോയ വിറയാര്‍ന്ന കൈക്കളാല്‍ ഐശു..മുത്തൂനെ മാടിവിളിച്ചു ..പിന്നാലെ ഓടി...പ്ലാസ്റ്റിക്കുകൊണ്ടു കെട്ടിമേഞ്ഞ കൊറ്റില്ലത്തിനു താഴെയുള്ള ...കൂരയില്‍ ..കുഞ്ഞീബി തനിച്ചിരുന്നു...സന്ധ്യാ നേരത്ത് വിളറീയ മുഖവുമായ് അഴിഞ്ഞുലഞ്ഞ മുടിയുമായ് ഇറയത്ത് .തളര്‍ന്നു വീണ ഐശൂമ്മയെ  നോക്കി കുഞ്ഞീബി..വാവിട്ടൂ കര‍ഞ്ഞൂ...ആകൊറ്റില്ലത്തില്‍ അന്ന് കൊറ്റികളൊന്നും ചേക്കേറിയില്ല......

പോലീസും കേസുമായി കേറീ നടക്കാനൊന്നും നാടകക്കാരനും സമയമില്ല....
ഇന്നു ഫെബ്രുവരി..18. നിരവധി മോഷണക്കേസുകളിലെ...പ്രതി...മുത്തലിബ് എന്ന ആക്രി മുത്തുവിന്റെ വിധിയാണ് ഇന്ന് .
നിരവധിയാളുകളാല്‍...കോടതി നിറഞ്ഞിരുന്നു...ഒരു 18 വയസ്സുകാരന്റെ ആക്രിക്കാ‍രന്റെ വിക്രിയകള്‍ പത്രങ്ങളായ പത്രങ്ങളെല്ലാം,,,ബലൂണ് കിട്ടിയ കുഞ്ഞുങ്ങളേപ്പോലെ ആഘോഷിച്ചു....കുഞ്ഞവറാച്ചനും കുമ്പക്കൊടലും അതിനു താഴെ കുഞ്ഞവറാച്ചന്‍ പച്ചക്കറി മാത്രം കൊടുത്തു വളര്‍ത്തിയ...ഡിങ്കു പട്ടിയും പിന്നെ ചാണകം കലക്കിയ നാണിതള്ളയും, കിക്കിളിയാക്കി സമ്പാതിച്ച ഓന്ത് നളിനിയും ..വിളികേട്ട് ഉളീതെറ്റി കൈ മുറീഞ്ഞ നാണുവാശാരിയും...നെയ്മത്തിക്കാരന്‍ കിക്കിളി മാപ്ലയും .ഗള്‍ഫ് കാരന്‍ ( ഈ കേസിന്റെ പ്രധാന നടത്തിപ്പു കാരന്‍ കാശൂകാരന്‍)ഇവരെല്ലാം ഫ്രണ്ട് ബെഞ്ചില്‍ തന്നെ ഇരിപ്പുറപ്പിച്ചിരുന്നു...
കറൂത്തഗൌണ് ധരിച്ച വൌവ്വാലും കൂട്ടം ഒഴുകിനടക്കുന്നു...ആ കലപില ശബ്ദത്തിലേക്ക് നിശബ്ദതയുമായി ജഡ്ജി വന്നു .
ആയിക്കര പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ പുറമ്പൊക്കില്‍ താമസിക്കുന്ന ആയിഷ എന്നിവരുടെ മകനയ മുത്തലിബ് എന്ന മുത്തു.. വാദിഭാഗം ആരോപിച്ച മുഴുവന്‍ കേസിലും കുറ്റക്കാ‍രനാണെന്ന് ...കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.ആയതിനാല്‍ .ഭവന ഭേദനം ,ബലാല്‍ സംഘം , എന്ന്തിനു പുറമേ..കവര്‍ച്ചയ്ക്കിടെ ഒരു വൃദ്ധയേയും മകനെയും കൊലപ്പെടുത്തി എന്ന കേസില്‍
പ്രതിയെ മരണം വരെ തൂക്കിലേറ്റാന്‍ ഈ കോടതി വിധിക്കുന്നു.
******
പ്രതിക്കെന്തെങ്കിലും കോടതിയെ ബോധിപ്പിക്കാനുണ്ടോ....
പ്രതിക്കൂട്ടിലെ....പിടക്കുന്ന ഹൃദയം തുറന്ന് ഭീകര ശബ്ദത്തില്‍....മുത്തു അലറി,,,
ഞാന്‍ തകര്‍ന്നൊലിക്കുന്ന ക്കൂരയിലെ..ഒരുമ്മയുടെയും ന്റെ കുഞ്ഞിബീന്റെയും പട്ടിണി മാറ്റാന്‍ പാട്ടയും കുപ്പിയും പെറുക്കിയോന്‍...എന്റെ കയ്യില്‍ പണമില്ല ,അധികാരത്തിന്റെ ചെങ്കോലും തലപ്പാവും ഇല്ല....പണവും അധികാരവും ഉള്ളവര്‍ക്ക് അടിയറവെക്കുന്ന നിങ്ങടെ ഈ നീതിയുടെ തത്ത്വശാസ് ത്രം ഒന്നു പൊളിച്ചെഴുതൂ.....മാറ്റുവിന്‍ ചട്ടങ്ങളെ....സ്വയമതല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളേത്താന്‍
നിശ്ചലമായ കോടതി ഹാള്‍....പതിയേ പിരിഞ്ഞു പോകുന്ന വാദികളും അവസരവാദികളും..കൊഞ്ഞനം കുത്തിയ കാണികളും .ചിരിയുടെ മാലയണീഞ്ഞ് നളിനിയും ,കൂഞ്ഞവറാച്ചനും, നണീത്തള്ളേം..കിക്കിളീ മാപ്ലേം..ചെമ്പു കലവും ഓട്ടുറുളിം സ്വര്‍ണ്ണമാലയും വിറ്റു കിട്ടിയ പണം സ്വന്തമായതിന്റെ അഹ്ലാദത്തില്‍ നാണു ആശാരിയും (ഇപ്പോഴാ നാടകക്കാരന് നാണുവാശാരീന്റെ ഉളിതെറ്റി കൈമുറിഞ്ഞത് എങ്ങിനെയാണെന്ന് മനസ്സിലായത്..കള്ളന്‍ മുത്തുവാണേന്ന് പറഞ്ഞൂ പരത്തിയത് നാണുവാണ്).ബലൂണു കിട്ടിയ പത്രക്കാരും ....എല്ലാവരും പിരിഞ്ഞു പോകുന്നു...അങ്ങ് ആ പുഴയോരത്തെ .പ്ലാസ്റ്റിക്കു കൊണ്ടു കെട്ടിയ കൂരയില്‍ മുളമ്പായ കൊണ്ടു തിരിച്ച ഇറയത്ത്..ദൂരേ പുഴവക്കത്തേക്ക് കൊറ്റില്ലത്തിനു താഴെ കണ്ണൂം നട്ട് ഐഷുമ്മയും ...ഐഷുമ്മയുടെ മടിയില്‍ തലചായ്ച്ച് കഥാപുസ്തകവുമായി വരാരുള്ള കൊച്ചിക്കയെയും കാത്ത് കുഞ്ഞീബിയും....
അപ്പോഴും ആളൊഴിഞ്ഞ കോടതിയില്‍ ജഡ്ജിയുടെ കസേരയ്ക്കുനേരെ
കുഞ്ഞവറാച്ചന്‍ പച്ചക്കറിമാത്രം കൊടൂത്ത് വളര്‍ത്തിയ ഡിങ്കു ഇന്നേവരെ ഇല്ലാത്ത ശബ്ദത്തില്‍ കുരച്ചു ചാടിക്കൊണ്ടേയിരുന്നു.

Wednesday, December 16, 2009

കനക സിംഹ - ആസനം

പുഷ്കാംഭാരതി കൂര്മസ്യ ക്രിപനംബുജം  
ക്ഷപ്രതില്സതി വരനരസ്വ്യെ ഖജസ്യ
ക്രിപനംഭുജ സന്തുഷ്ട പ്രണയമാസ്യ
ഘടോല്ഘജസ്യ പ്രപ്തനാം യോഗ്യ
കാമുകനരമാസ്യ കുമാരഹാ ....

മഹാ കവി മധുരൈ കാമ രാജന്റെ "പ്രണയംഭുജസ്യ" എന്ന ഖണ്ട കാവ്യ സമാഹാരത്തിലെ ഏതാനും വരികള്‍ ഇവിടെ ഉദ്ധരിക്കട്ടെ
ഒരു മഹത്തായ പ്രണയം പറയുക എന്ന ലക്ഷ്യത്തോടെ തൂലിക ചലിപ്പിക്കുമ്പോള്‍ വികടമായി ഒന്നും സംഭവിക്കാതിരിക്കാന്‍
പ്രാര്‍ത്ഥനയോട് കൂടി തുടങ്ങാം ...

ഡിഗ്രി ഒന്നാം വര്‍ഷത്തെ നക്കിത്തിന്നാന്‍ നഗരത്തിലെ പ്രമുഖമായ വനിതാ കോളേജില്‍ ചേക്കേറിയതായിരുന്നു നമ്മുടെ  മോഡേണ്‍ കൃപയാ കുമാരി കൃതിക ...കത്രിക പോലുള്ള നാക്ക്‌ . വക്രിച്ചു കോടിയതാണെങ്കിലും കോങ്കണ്ണ് കോണ്ടുള്ള ആ നോട്ടം അതില്‍ ആരും മയങ്ങും .....ഇറുകി കുത്തിയ ചുരിദാറും കയ്യിലൊരു ബാഗും തൂക്കിപ്പിടിച്ച് അവള്‍ വരുന്ന കണ്ടാല്‍ തന്നെ മിക്സഡ്‌ കോളേജായിരുന്നെങ്കില്‍
അവളെ എപ്പോ തട്ടിക്കൊണ്ടു പോയി എന്ന് ചോദിച്ചാല്‍ മതി .ആദ്യ ദിവസം തന്നെ കോളേജിലെ കില്ലാടികളായ ലലനാ മണികളെ ഒക്കെ കയ്യിലെടുത്തവള്‍
അമ്മാനമാടി ..ചിലവര്‍ ചന്തിയും കുത്തി താഴെ വീണു ...പരിക്ക് പറ്റിയവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു ...
അങ്ങിനെ ഒന്നാം വര്‍ഷം തന്നെ കൃതിക കോളേജിലെ കാര്‍ത്തിക വിളക്കായ്‌ മാറി .....അങ്ങിനെ ഇരിക്കുമ്പോള്‍ ആണ് ( വേണമെങ്കില്‍ നില്‍ക്കാം )
ചിറാ പുഞ്ചിയിലെക്ക്‌ നാട് കടത്തെണ്ട ഒരുത്തനെ (കുളിച്ചിട്ടു മാസങ്ങളോ വര്‍ഷങ്ങളോ ആയിക്കാണും )ആരോ കിളിക്കൂടിന്റെ ഗേറ്റ് കടത്തി വിട്ടത് .
എന്തായാലും സെക്ക്യൂരിറ്റിക്കു സ്ത്രോത്രം.

                     ലലനാ മണികളുടെ ഒരു പട തന്നെ ...ആ വികട കുമാരനെ വരവേല്‍ക്കാന്‍ അവിടെ നിരന്നിരുന്നു ..കല്‍ക്കണ്ട മലയെ ഒറ്റയ്ക്ക് നുണയാന്‍ വന്ന തിസ്സ്യൂസ് രാജകുമാരനെ അസൂയാലുക്കളായ അവിടുത്തെ നാട്ടുകാരും നോട്ടമിട്ടു .... യൂണിയന്‍ ചെയര്‍ പേഴ് സന്‍ രാധിക വര്‍മ്മയും പടയാളികളും ആ വില്ലാളി വീരനെ ആനയിച്ചു .... ചെണ്ട മേളങ്ങളും ഒരു തോക്കും ഉണ്ടായിരുന്നെങ്കില്‍ ഒരു പുലിക്കളി തന്നെ കളിക്കാമായിരുന്നു അത്രയക്ക്‌ ഗംഭീരമായിരുന്നു ആ വരവേല്‍പ്പ് . സ്റ്റാഫ്‌ റൂമിന്റെ വരാന്തയില്‍ നിന്ന ആ സുമുഖനെ കാണാന്‍ സൗന്ദര്യ റാണിമാര്‍ നിരന്നു നിന്നു. ഓട്ടോ ഗ്രാഫിനായി അവര്‍ കെഞ്ചി അവന്‍ വീണില്ല " കരളുറപ്പുള്ളവന്‍".
എന്താ പേര് .. ഒരു മാനസേശ്വരി ചോദിച്ചു . നല്ല മൈദപ്പൊടി പോലുള്ള ശബ്ദം ....നായകന്‍ വീണു ....കനകരാജന്‍ ....റൊമ്പ അഴകാന പേര് ..
എന്ത് ചെയ്യുന്നു വീണ്ടും മൈദപ്പൊടി...?   നാടകം ചെയ്യാന്‍ വന്നതാണ്‌ .....പീ .............എന്നൊരു മ്യുസിക്ക് ആയിരിക്കും അവിടെ ഉചിതം ...പാവാട അഴിഞ്ഞു വീണ പോലെ
പെണ്‍കുട്ടികള്‍ നിന്നു നാണം കൊണ്ടു .....അയ്യേ .....ഇവന് വേണ്ടി ആണോ ഇത്രയും കഷ്ടപ്പെട്ട് ക്ലാസ്സും കട്ട് ചെയ്തു ..ഇവിടെ ഓട്ടോ ഗ്രാഫു വാങ്ങാന്‍ വന്നത് ...വന്നത് പോലെ
റീ വൈന്റ്റ് ചെയ്ത കിളികള്‍ എല്ലാം തിരികെ കൂട്ടിലേക്ക് പോയി അവര്‍ വിചാരിച്ചത് വല്ല സീരിയല്‍ സംവിധായകനോ സിനിമ സംവിധായകനോ ഒക്കെ ആയിരിക്കും എന്നാണ്
പണ്ടൊക്കെ യൂനിവെഴ്സിറ്റിക്ക് നാടകം ചെയ്യാന്‍ വന്നത് അങ്ങിനെ ഉള്ള ആളുകള്‍ ഒക്കെ ആയിരുന്നു ഇതിപ്പോ ഒരുമാതിരി ....ഉണക്ക മീനിനു കയ്യും കാലും വച്ചവന്‍ .

                വന്നപ്പോഴേ കിളികള്‍ തന്ന ചായ വേണ്ടു വോളം കുടിച്ചതിനാല്‍ പിന്നൊരു ചായ കുടിക്കാന്‍ ഒരു പ്രോഫെസര്‍ ചോദിച്ചപ്പോള്‍ നിരസിച്ചു .  നാടകം തുടങ്ങാനുള്ള അഡ്വാന്‍സും വാങ്ങി അന്ന് നായകന്‍ പടിയിറങ്ങി .നടത്തേണ്ടത് ഒരു ഘോര യുദ്ധം തന്നെ ആണെന്ന് നായകന് മനസിലായി ....
സാമ്പത്തിക മാദ്ധ്യം ബാധിച്ചതിനാല്‍ നായകന്‍ ആ വള്ളിയില്‍ തന്നെ മുറുകെ പിടിച്ചു . പിറ്റേന്ന് മുതല്‍ നാടക മാമാങ്കം ആരംഭിച്ചു ...പ്രിന്‍സിപ്പല്‍ സ്റ്റേജിന്റെ ഒരു മൂലയ്ക്ക്
സാമൂതിരിയെപ്പോലെ ഇരുന്നു. ചാവേറ് പടയുമായി വള്ളുവക്കോനാതിരി കനക രാജനും മാമാങ്കം തുടങ്ങി....അങ്കച്ചുവടുകള്‍ കണ്ടപ്പോള്‍ സാമൂതിരിക്ക് അവിടെ ഇരിക്കുന്നത്
പന്തികേടാണെന്നു തോന്നി. കാരണം നാടകത്തിന്റെ പ്രമേയം ഹോമോ സെക്സില്‍ പെട്ട് പോകുന്ന രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് ...അതവിടെ ഉളുപ്പും നാണവും കൂടാതെ കനകരാജന്‍ അവതരിപ്പിച്ചപ്പോള്‍ ..പുരുഷന്റെ ആകാരമാണെങ്കിലും സ്തീ ആയിപ്പോയ പ്രിന്‍സിപ്പലിന് സഹിക്കാന്‍ കഴിഞ്ഞില്ല ..അകമ്പടി സേവകരായ പ്രോഫെസ്സര്‍മ്മാരെയും
കൊണ്ടു കടന്നു പോയി. പിന്നെ കനക രാജന്റെ വിളയാട്ട ഭൂമി ആയി മാറി ആ ക്ലാസ് റൂം . കനകരാജന്റെ ഹിപ്പി മുടിയില്‍ നിന്നും വരുന്ന നാറ്റത്തിനെ കുട്ടികള്‍ ജാസ്മിന്‍ സ്പ്രേ കൊണ്ടു  നേരിട്ടു ...നാടകം  അങ്ങിനെ തക്രിത തിമ്രിത തൈ .

            നായികാരത്നം  ആരാണെന്നരിയേണ്ടേ ....നമ്മുടെ ...കൃതിക രാജകുമാരി തന്നെ ...കനകരാജ കുമാരന്റെ ആജ്ഞകള്‍  അവള്‍ പൂച്ചക്കുട്ടിയെ പ്പോലെ  അനുസരിച്ചു.
കോം കണ്ണുകൊണ്ട്  നവ രസങ്ങള്‍ സൃഷ്ടിച്ചു അവള്‍ കനക രാജനെ അത്ഭുധപ്പെടുത്തി....ഇത്രയും പൊട്ടാസ്യം കാര്‍ബണേറ്റായ ഒരു നടിയെ കനകരാജന്‍
ജീവിതത്തില്‍  ആദ്യം കാണുകയായിരുന്നു .  അവളുടെ  കലിയോഗ്രാഫി പെന്ന് കൊണ്ടു വരച്ചപോലെ ഉള്ള ആ  രൂപം കനകരാജനെ കാമാരാജനാക്കി
പിന്നീടങ്ങോട്ട്  പ്രണയം പറയാനുള്ള തത്രപ്പാടുകള്‍ ആയിരുന്നു  ഇടവേളകള്ക്കായി  അവന്‍ കൊതിച്ചു നാടകത്തില്‍ പിന്നെ ഓരോ അഞ്ചു മിനിട്ടിലും
ഇടവേളകള്‍ മാത്രമായി ....ഒടുവില്‍ അത് സംഭവിച്ചു ...കനകരാജന്‍ പറഞ്ഞു അതെപോലെ അവള്‍ അത് നിരസിച്ചു .. എത്ര ക്രൂരമായിരിക്കുന്നു എന്നു നോക്കുക ....പാവപ്പെട്ട ഒരു നാടകക്കാരന് പ്രണയിക്കാന്‍  ഇവിടെ പെണ്ണില്ലെന്നോ..? ഈശ്വരാ.....അഹൊ അഹൊ അഹൊ.. പിന്നണിയില്‍  ഒരു സാഡ് സംഗീതം നുരപതഞ്ഞൊഴുകി.....കാരണ മന്വേഷിച്ചപ്പൊഴാണ് അവനു മനസ്സിലാ‍യത് ..ലവള്‍ക്കു പ്രണയമെന്നു കേട്ടാലെ അലര്‍ജിയാണെന്ന് ...”എനിക്കിതൊന്നും ഇഷ്ടമല്ല ...ഇങ്ങിനെ കൊഞ്ചി കുഴഞ്ഞു നടക്കലും ..ഫോണ് വിളിയും
 ഒന്നും എനിക്കതൊന്നും അറിയില്ല ...ദൈവമേ..അറിയാത്തതു കൊണ്ടാണോ...പാവം എത്ര നിഷ്കളങ്ക ...പാവം കുട്ടി..എന്നിട്ടാണല്ലെ ആ ദുഷ്ട രാഗി അവളേ കുറിച്ച് അനാവശ്യം പറഞ്ഞത്   അവള്‍  ചീത്തയാണ്  കൊള്ളത്തില്ല..എന്നൊക്കെ ....ഈ പെണ്ണുങ്ങള്‍ തന്നെയാ പെണ്ണിനു പാര...നല്ല തിം അടുത്ത നാടകത്തിന്റെ പേരും കനകരാ‍ജന്‍ അവിടെ കുറിച്ചു . പാരപ്പെണ്ണുങ്ങള്‍ . 

                         കനക രാജന്‍ പണി പതിനെട്ടും നോക്കി എന്തു ചെയ്യാം  കൃതികാമണി വീഴുന്ന ലക്ഷണമില്ല
“വേണമെങ്കില്‍  എന്റെ വീട്ടില്‍  വന്ന് അലോചിച്ചോളൂ എനിക്കെന്റെ അച്ചനെയും അമ്മയെയും വെറുപ്പിക്കാ ന്‍ കഴിയില്ല“...എന്തൊരു നല്ല കുട്ടി ..കണ്ടില്ലെ  നല്ല അടക്കവു ഒതുക്കവും ...എന്തു ചെയ്യണം എന്നറിയാതെ കനകരാജന്‍ കുഴങ്ങി .ഇപ്പൊ വീട്ടില്‍ പോയി അലോചിക്കുക എന്നൊക്കെ പറയുന്നതു  നടക്കുന്ന കാര്യമല്ല
എന്നാപ്പിന്നെ പ്രണയിക്കുക എന്നതിനു എന്താണു ഒരു ത്രില്ല്  കനക രാജന്‍  സകല ദൈവങ്ങളേയും വിളിച്ചു..
തൃച്ചംബരത്തപ്പന്  ഒരു 15 മില്ലി വെളിച്ചെണ്ണ നേര്‍ന്നു  ....ഒടുവില്‍ അപ്പന്‍  കനിഞ്ഞു എന്നു പറയാമല്ലോ...കൃതിക പ്രസാദിച്ചു .  വളരെ കര്‍ശ്ശനമായ നിബന്ധനകള്‍  വച്ചു....കഠിനമാണെങ്കില്‍ കൂടിയും കനിവുള്ള കനകരാജന്റെ
കരളലിഞ്ഞു...അങ്ങിനെ .രാഗിപ്പടയുടെ എതിര്‍പ്പിനെ  അവഗണിച്ച്  കനകരാജന്‍ ആസിയാന്‍ കരാറില്‍  ഒപ്പിട്ടു

 നിബന്ധന ഒന്ന്. നിരന്തരമുള്ള ഫോണ്‍  വിളി ഒഴിവാക്കണം..
                  രണ്ട്: നിരന്തരം കണ്ടു മുട്ടുക സംസാരിക്കുക എന്നിവ ഒഴിവാക്കണം
                   മൂന്ന്: ഐസ്ക്രീം പാര്‍ലര്‍  കൂള്‍ ബാര്‍  എന്നിവിടങ്ങളില്‍ ഉള്ള കറക്കം ഒഴിവാക്കുക
                 നാല്: അടുത്തു കൂടി ..മുട്ടിയുരുമ്മി നടക്കുക തൊടുക ചുംബിക്കുക എന്ന ഇത്തരം
                           മഹനീയ പ്രവൃത്തികള്‍ പാടീല്ല
ഒടുവില്‍  കനകരാജന്‍   കൃതികാ കുമാരി വരച്ച ...കോണ്ടൂര്‍ രേഖയില്‍ വീണു പിടഞ്ഞൂ.
പ്രണയം അങ്ങിനെ  പൂത്തു തളിത്തു ....
പിന്നീടങ്ങോട്ടുള്ള ഓരോ ദിനങ്ങളും വളരെ ആവേശജനകമായിരുന്നു ...ഫോണ്‍  വിളികള്‍  ഇല്ലാതെ കാണാന്‍  വയ്യാതെ ഓര്‍മ്മകള്‍  അയവിറക്കി ഒരു പ്രേമം.....കനകരാജനു മടൂത്തു ..എന്നാപ്പിന്നെ എനിക്ക് ഐശ്വര്യാ റായിയെ പ്രണയിച്ചൂടെ..ഇങ്ങിനെ പ്രണയിക്കാനാണെങ്കില്‍  ഈ കോസൃ കണ്ണി പ്രണയിക്കണമായിരുന്നോ..?..  കഷ്ടം ..കാര്യമറിഞ്ഞ കനകരാജന്റെ സുഹൃത്തുക്കള്‍  അവനെ ചാണോക്കുണ്ടില്‍  ചവിട്ടിത്താഴ്തും  എന്നു പറഞ്ഞു....മാനനഷ്ടം സംഭവിച്ച.. കനകരാജന്‍  കരാര്‍  തിരുല്‍ത്താനുള്ള വ്യവസ്ഥകളുമായി വീണ്ടും കൃതികാ കുമാരിയെ സമീപിച്ചു..  ഈ കരാര്‍  തിരുത്തിയില്ലെങ്കില്‍  ഓള്‍  കേരള കാമുക
 ഫെഡറേഷന്‍   ഹര്‍ത്താല്‍ ആചരിക്കും എന്നു കനക രാജന്‍  ശക്തമായി പ്രതിഷേധിച്ചു.

              അങ്ങിനെ ശക്തമായ സമ്മര്‍ദ്ദത്തില്‍ കൃതികാ കുമാരി സമ്മതം മൂളി ..ആഴ്ചയില്‍     ഒരു ദിവസം ഫോണ്‍  മാസത്തില്‍  ഒരു തവണ  കണ്ടുമുട്ടല്‍  അത്രയ്ക്കു മുട്ടിയാല്‍  ഒരു ഐസ്ക്രീം...(തൊടാനും പിടിക്കാനും ഇക്കിളിയാക്കാനും ഉള്ള കരാര്‍  പഴയപോലെ തന്നെ   അതു പിന്നീടു അവര്‍ തന്നെ മാറ്റും എന്ന് കനകരാജന്റെ കാമോളജിയില്‍  പി എച്ച് ഡി എടൂത്ത സുഹൃത്തുക്കള്‍ പറഞ്ഞൂ കൊടൂത്തിരുന്നു)എന്നീ പുന ക്രമീകരണങ്ങളോടെ കൃതികാ പ്രണയക്കരാര്‍  പുതുക്കി...കനകരാജനു ആശ്വാസമായി ..

                പിന്നീട്  കരാറുകള്‍ കാറ്റില്‍ പറത്തി 1600 ഡിഗ്രിയില്‍ പൊരിഞ്ഞ ഘടോല്‍ഘ്ജ പ്രണയം........
കൃതികയുടെ മൊബൈലില്‍  റീചാര്‍ജു  കൂപ്പണുകള്‍ കയറി ഇറങ്ങി തിരുവാതിര കളിച്ചു (ഇടയ്ക്ക് ഒരു ചേഞ്ചിനു ഒപ്പനയും)   
അതേപോലെ തന്നെ കനകരാജന്റെ പോക്കറ്റിലെ കനകമെല്ലാം സുനാമിക്കു കടലില്‍ പോയവരെ പ്പോലെ ഒരു വാക്കും പറയാതെ പോയി.....കനകരാജന്റെ പി എച് ഡി സുഹൃത്തിന്റെ നാക്കു പൊന്നായി....ആഴ്ചയില്‍ ഒരു ദിവസം എന്നത് കൃതിക ദിവസവും എന്നാക്കി പിന്നെ മണിക്കൂറുകളായി വീണ്ടും മിനിട്ടുകളായി ചുരുങ്ങി....രാത്രി നേരങ്ങളില്‍ ....കനകരാജനെ മുറിയില്‍ കാണാതെയായി ..കട്ടിലില്‍ എന്നും കടിക്കാറൂള്ള മൂട്ടകള്‍ പട്ടിണി മൂലം മരിച്ചു...കിണറ്റില്‍ കരയിലെയും .തോട്ടുവക്കത്തെയും കൊതുകുകള്‍ ചാകര വന്നതു പോലെ അര്‍മ്മാദിച്ചു  അങ്ങിനെ കൃതിക കനകരാജ പ്രണയം..ഒന്നാം ഘണ്ഡം അവസാനിച്ചു.

                            പറ്റാവുന്നത്ര ഐക്രീമുകള്‍ തിന്നു കൃതിക ഒന്നു മിനുങ്ങീയിട്ടുണ്ട്...കനകരാജനാകട്ടെ...ഊണും ഉറക്കവും ഇല്ലാതെ ശോഷിച്ചു ശോഷിച്ചു വരുന്നു...ഒരു രാത്രി...ഫോണിലൂടേ  കിസ്സ് ബോളു കൊണ്ടൂ രണ്ടൂ പേരും ക്രിക്കറ്റ് കളിക്കുകയായിരുന്നു ...എന്തോ പറഞ്ഞപ്പോഴാണു കൃതിക ഒരു സന്തോഷേട്ടന്റെ കാര്യം പറഞ്ഞത്.....പണ്ട് സന്തോഷേട്ടനെന്നോടൂ പ്രണയമുണ്ടായിരുന്നെന്നും ...പിന്നെയാണു ഞാന്‍ അറിയുന്നതു എന്നെപ്പോലെ പലരോടൂം സന്തോഷേട്ടനു പ്രണയമുണ്ടായിരുന്നു എന്ന്  അന്നു തന്നെ ആ ബന്ധം  ചവിട്ടിക്കുഴച്ച്  ചൂളയിലിട്ടു ഇഷ്ട്ടികയാക്കി
ജര്‍മ്മനിയിലേക്ക് കയറ്റിയയച്ചു എന്നും . ഇത്രയേ ഉള്ളോ...കനക രാജന്‍ വളരെ  ലാഘവത്തോടെ പറഞ്ഞു.ഇതോടെ
കൃതികയില്‍ ഉള്ള മതിപ്പ് കനകരാജന്‍ ഒന്നൂടെ വര്‍ദ്ദിച്ചു..സാരമില്ല നീ എല്ലാം തുറന്ന് പറഞ്ഞല്ലോ...നീയാണ് യഥാര്‍ത്ഥ കാമുകി
പിന്നെ കനകരാജന്റെ ഹിപ്പിമുടി കണ്ടു പ്രണയിച്ച ഒരു നായികാ പടയുടെ പേരു തന്നെ കനക രാജന്‍ നിരത്തി...തങ്ങള്‍ രണ്ടാളും ന്യൂട്ടന്റെ ..ഒന്നാം ചലന നിയമമനുസരിച്ച് പ്രതി പ്രവര്‍ത്തനത്തിലൂടെ നീങ്ങുകയാണെന്നു കൃതിക മനസിലാക്കി.

                           കനകരാജന്‍  ഒരു പുരോഗമന വാദിയായിരുന്നു ...തന്റെ കാമുകി മറ്റുള്ള ആണുങ്ങളോട് ചിരിക്കുന്നതും സംസാരിക്കുന്നതും ഒന്നിലും കനകരാജനെതിര്‍പ്പുണ്ടായിരുന്നില്ല.പക്ഷെ കൃതിക തന്നെ അല്ലാതെ കല്ല്യാണം മറ്റാരെയും കല്ല്യാണം കഴിക്കരുതെന്ന ഒരു നിബന്ധനയേ  കനകരാജനുണ്ടായിരുന്നുള്ളൂ...നാട്ടില്‍ പണിയെടുത്ത്..കൃതികയെ ഫോണ്‍ വിളീക്കാന്‍ ക്ഴിയില്ലെന്ന് മനസ്സിലാക്കിയ  കനകരാജന്‍ ഒരു വിസ ഒപ്പിച്ച് നൈജീരിയയിലേക്ക് വണ്ടി കയറി...അവിടെ ആകുമ്പോള്‍  പുറം നാട്ടുകാരനാണെന്നു മറ്റാര്‍ക്കും മനസ്സിലാവുകയും ഇല്ല ...നല്ല ജോലി കിട്ടി..കൃതികയെ വിളിച്ച് ബാക്കി കാശ് അവ  വീട്ടീലേക്കും അയച്ചു.... അതിനിടയില്‍ കൃതിക കനകരാജനെ ഒരു കാര്യം ധരിപ്പിച്ചു...അവളേ മറ്റൊരാള്‍ നോട്ടം ഇട്ടിട്ടൂണ്ടെന്നും അവന്‍ എന്നോടൂ ഐ ലു വി ലു  പറഞ്ഞെന്നും...ഹഹഹഹ കനകരാജന്‍ പൊട്ടിച്ചീരിച്ചു..(ആത്മവിശ്വാസം നല്ലതു തന്നെ )...എന്നിട്ടു നീ എന്തു പറഞ്ഞൂ  ..?  ഞാന്‍ ഒന്നും പറഞ്ഞീല്ല ഞാന്‍ എന്തു പറയണം കനകേട്ടന്‍ പറ..കൃതിക നാണത്താല്‍ പൊതിഞ്ഞു ചോദിച്ചു...കൃതികയെ സീതയെക്കാള്‍ പതിവ്രതയായി കരുതിയ കനകരാജന്‍ അവളോടൂ പറഞ്ഞു..നീ ഒക്കെ തുറന്നു പറഞ്ഞല്ലോ..തല്‍ക്കാലത്തെക്ക് ഒരു  ടൈം  പാസ്സിനു നീ അവനോടു ഐ ലു വി ലു തിരിച്ചു പറഞ്ഞോ...സാരമില്ല...
വിശാല മനസ്ക്കന്‍ കനകരാജന്‍  പറഞ്ഞു...ഇത്രയും നല്ല മനസ്സുള്ള ഒരു കാമുകനെ ഒരു പക്ഷേ ചങ്ങം പുഴകൂടി കണ്ടീട്ടുണ്ടാവില്ല.

                           കൃതിക താഴ്ന്ന ജാതിക്കാരിയായതിനാല്‍ കനകരാജന്റെ അമ്മ സംഭവം അറീയിച്ചപ്പോഴേ..ഉടക്കി....അമ്മാവന്മാര്‍ പടവാളെടുത്തു...സുഹൃത്തുക്കള്‍ കനകരാജനെ ഡൈവോഴ്സ് ചെയ്തു....ഒന്നുംതനിക്കൊരു പ്രശ്നമ്മേ അല്ല...കൃതിക അവളേപ്പോലുള്ള ഒരു പെണ്ണീനെ ഇനി ഈ ജന്മത്തില്‍ തനിക്ക് കിട്ടില്ലെന്നും കനകരാജന്‍ ഉറപ്പിച്ചു..ഇതാരെതിര്‍ത്താലും ...കനകരാജനവളെ കെട്ടിയിരിക്കും ഇതു സത്യം സത്യം സത്യം...കനകരാജന്‍ വിളക്കിനടിച്ചു സത്യം ചെയ്തു..(ഉമ്മറത്തിരുന്ന ചെമ്മിണീവിളക്കിലെ ഒരു കൂട് എണ്ണയും പോയി തിരിയും കെട്ടു  കനകരാജന്റെ ..ചെറുവിരലും പൊള്ളി)ഒടുക്കം വീട്ടുകാരെ മൈന്റ് ചെയ്യാതെ കനകരാ‍ജന്‍ കല്ല്യാണം ഉറപ്പിച്ചു...അടൂത്തലീവിനു നാട്ടില്‍ വന്നാല്‍ അമ്പലത്തില്‍ വച്ച് താലി കെട്ട്....അങ്ങിനെ വീണ്ടും ജന്മ്സ്ഥലത്തേക്ക്(നൈജീരിയയിലേക്ക്).....

                          നീണ്ട ഒരു വഷം ..പിന്നെയും കഴിഞ്ഞു...കൃതിക നടക്കുന്ന ഓരോ കാര്യങ്ങളും കനകരാജനോടൂ തുറന്നു പറഞ്ഞൂ ഇത്ര ഓപ്പണ്‍  ഹാര്‍ട്ട് ആയ ഒരു കാമുകി ...ആരോ ചെയ്ത പുണ്യം..കനകരാജന്‍ മനസ്സില്‍ ആലോചിച്ചു...അതിനിടയില്‍
പലരും കൃതികയെ നോട്ടമിട്ടതും കൃതിക തുറന്നു പറഞ്ഞു  ..അപ്പോഴെല്ലാം...കനകരാജന്‍ ചിരിച്ചു..  ഹഹഹഹ ......

               ഇരുണ്ട ഭൂമിയില്‍ നിന്നും പരന്ന മോഹവുമായി ....വരണ്ട കാമുകന്‍ നാട്ടിലേക്കു വരികയാണ്   താഴ്ന്ന ജാതിക്കാരി ആണെങ്കിലും ...കനകരാജന്റെ ഭഗീരഥ പ്രയത്നത്താല്‍ ..ദുര്‍വ്വാസാവിന്റെ പോലും (മൂത്ത അമ്മാവന്‍)തപസ്സിളകി..അങ്ങിനെ ..
സുഹൃത്തിനെയും കൂട്ടി  ..പെണ്ണുകാണല്‍ചടങ്ങിനു (ഒരു ഫോര്‍മ്മലിറ്റിക്ക് മാത്രം)  പെണ്ണിന്റെ വീട്ടിലേക്കു കനകരാജന്‍ യാത്രയായി ..പെണ്ണുവീട്ടുകാര്‍..കനകരാജനെ എല്‍ ഐ സി ക്കാര്‍   ക്ലൈന്റിനെ എന്നപോലെ സ്വീകരിച്ചു .....ചായയും പലഹാരവും കഴിഞ്ഞ ശേഷം ..തന്റെ ..വീര കാമുകിയെ കാണാന്‍ കനകരാജന്‍ അകത്തേക്കു ചെന്നു...കൃതിക ഒരു പ്രസവം കഴിഞ്ഞ പെണ്ണിനെ പ്പോലെ ..തടിച്ചു കൊഴുത്തു സുന്ദരിയായിരിക്കുന്നു....വികാര പരവശനായി ഒന്നു ചുംബിക്കാനാഞ്ഞ കനക രാജനെ ..ഒരു കുഞ്ഞിന്റെ കരച്ചില്‍ തടഞ്ഞു...:: കൃതികേ... കുഞ്ഞിനു മുല കൊടൂക്കൂ..ഇന്നൊന്നും കൊടുത്തില്ലല്ലോനീ...അത് കിടന്നു കരയുന്നതു കണ്ടില്ലേ "......കനകരാജന്റെ കരവലയത്തിനുള്ളില്‍ നിന്നും കുതറി മാറി...കൃതിക പോകാനൊരുങ്ങി...കനകരാജന്‍ അന്തം വിട്ട്...വന്ന കിസ്സ് അതു പോലെ മുക്കി...20  20 തോറ്റ ധോണിയെപ്പോലെ നിന്നു.....
കൃതിക ...അകത്തുനിന്നു..ഒരു കുഞ്ഞിനെയും എടൂത്ത് വന്നു...ചേട്ടനോടൂ ഞാന്‍ ഇതു പറഞ്ഞില്ലല്ലോ അല്ലെ...എന്നെ ആ  രാജീവേട്ടന്‍ വഞ്ചിച്ചതാ.  സംസാരിക്കുന്നതിനിടയില്‍ ഞാന്‍ ഇതു പറയാന്‍ മറന്നു പോയി...എന്നോടു പിണക്കമൊന്നും ഇല്ലല്ലോ....കണ്ടീല്ലെ അമ്മേ..കനകേട്ടന്‍ സമ്മതിക്കും എന്ന് ഞാന്‍  പറഞ്ഞതിപ്പോ ശരിയായില്ലേ... തന്റെ മകളുടെ ..വിശാല മനസ്കനായ കാമുകനെ ആ അമ്മ അടിമുടി ഒന്നു  നോക്കി (....ഇതുപോലൊന്നിനെ വേറെവിടെയും കാണില്ലെ)
                    
               മറുത്തോന്നും പറയാന്‍ കനകരാജനു കഴിഞ്ഞില്ല കാരണം..അവള്‍ ഒരു പാവം പെണ്ണ് ..നിഷ്കളങ്ക....എല്ലാം എനോടു തുറന്നു പറഞ്ഞിരിക്കുന്നു...ഇത്രയ്ക്കു ഹൃദയവിശാലനാണോ..താന്‍....സഹിക്കാന്‍ പറ്റാത്ത വേദനയുമായി ..കനകരാജന്‍ വീട്ടിലേക്കു തിരിച്ചു...വീട്ടില്‍ ചെന്ന് കട്ടിലില്‍ വീണു പൊട്ടിക്കരഞ്ഞു....ഇതു കണ്ട കനകരാജന്റെ അമ്മ അവനോടു കാര്യം തിരക്കി

     ഇല്ലമ്മേ..നിങ്ങളേ ഒക്കെ വേദനിപ്പിച്ച് എനിക്കീ കല്ല്യാണം വേണ്ട....എനിക്കവളെക്കാള്‍ വലുത് നിങ്ങളാ...ഞാനും അവളും പിരിയാന്‍ തീരുമാനിച്ചമ്മേ.............
                   അമ്മേ,,,,നരായണാ...നീ കാത്തു...കനകരാജന്റെ അമ്മ  നെടുവീര്‍പ്പിട്ടു .....തന്റെ മകന്റെ വിശാല മനസ്സിനുമുന്നില്‍ ആ
അമ്മ ശിരസ്സു നമിച്ചു.

Thursday, December 10, 2009

ഓജോ ബോര്‍ഡും പെണ്‍പടയും

Rare Rosinte ബ്ലോഗ് വായിച്ചപ്പോഴാണ് എനിക്കീ പോസ്റ്റ് എഴുതാന്‍ തോന്നിയത്..
ഒരു യുവജനോത്സവ കാലം ....നാടകക്കാരന്മാരുടെ കാ‍ലം എന്നു പറയുന്നതാവും കൂടുതല്‍ ശരി..
പൊടിതട്ടിയെടുത്ത സ്ക്രിപ്റ്റുളുമായി സ്കൂളുകളില്‍ നിന്നും സ്കൂളുകളിലേക്ക് കേറി നടന്ന നാടകക്കാ‍രന്റെ പ്രതാപ കാ‍ലം.  ചെറുകുന്ന് ഗേള്‍സ് ഹൈസ്കൂളില്‍ ഒരു നാടകം ചെയ്യണം എന്ന കണ്ണപുരത്തെ ഷൈജു എന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം ഒന്നു മടിച്ചതാണ് ..കാരണം ഇപ്പൊത്തന്നെ മൂന്ന് സ്കൂള്‍ ഏറ്റിട്ടുണ്ട്....തളിപ്പറമ്പ് ടാഗോര്‍, പിന്നെ ഒന്ന് എന്റെ നാട്ടിലെ ഞാന്‍ പഠിച്ച സ്കൂള്‍ .മറ്റൊന്ന് പുതിയങ്ങാടി ജമാ അത്ത്  ഹൈസ്കൂള്‍..ഇതെല്ലാം കൂടി നാടകക്കാരന് ഒറ്റയ്ക്ക് കഴിയുമോ എന്ന ചിന്തയിലാണ് പോരാത്തതിനു സ്ക്രിപ്റ്റും വേണം ..അതും പുതിയത്..ഏതായാലും അവിടെ നിന്നും ഒഴിവാകാന്‍ തീരുമാനിച്ച് ഷൈജുവിനെ വിളിച്ച് പറ്റില്ലെന്നു പറഞ്ഞതിന്റെ തൊട്ടു പിന്നാലെ ഷാജിമാഷിന്റെ ഫോണ്‍ വന്നു ..ബിജു എന്തായലും വരണം വന്നേ പറ്റൂ ഇവിടെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരം ...എനിക്കാണ് ഗ്രൂപ്പ് ചാര്‍ജ്ജ്....എന്റെ മാനം രക്ഷിക്കണം. ഷാജി മാഷ് ഞാന്‍ വി എച്ച് എസ്സി ഇ യില്‍ പഠിച്ചിരുന്ന കാലത്ത്  മാടായി ബോയ്സ് സ്കൂളില്‍ മലയാളം അധ്യാപകനായിരുന്നു ...അക്കൊല്ലം VHSE പയ്യന്നൂര്‍ മേഖലാ കലോത്സവത്തില്‍ കലാപ്രതിഭയായി എന്നെ തിരഞ്ഞെടുക്കുമ്പോള്‍ ഒരുപാട് സന്തോഷിച്ച ഒരു വ്യക്തി അയാളായിരിക്കും (കവിതാരചനയ്ക്ക് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം തന്നിരുന്നു ). ആ ഓര്‍ഡര്‍ എനിക്കു അനുസരിക്കേണ്ടതായി വന്നു...ഗിരീഷ് ഗ്രാമികയുടെ ഒരു പഴയ സ്ക്രിപ്റ്റും തപ്പി പിടിച്ച് ഞാന്‍ സ്കൂളിലേക്കു യാത്രയായി .. സ്ക്രിപ്റ്റ് പഴയതാണെങ്കിലും പുതിയ രീതിയില്‍ ചെയ്യാമെന്നു കരുതി...
പെണ്‍പടയുടെ മുന്നിലേക്കാണ് പോകേണ്ടതെന്നോന്നും അന്ന് അലോചിച്ചിരുന്നില്ല അതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല ...സ്കൂളിന്റെ മുറ്റത്ത് എത്തിയ സമയം വളരെ നല്ലസമയം ഇന്റര്‍വെല്‍ സമയം.  പറയണോ പൂരം ...ഏല്‍ പി ക്ലാസില്‍ പഠിക്കുന്ന കുറേ...കൊച്ചു കുഞ്ഞുങ്ങള്‍  എന്റെ കോലം കണ്ടമ്പരന്നു എനിക്കു ചുറ്റും കൂടി...ഞാന്‍ അന്ന് കൊച്ചിയില്‍ ഒരു പ്രമുഖ കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലിനോക്കുന്ന കാലം ..ഒരു ഗ്രാഫിക് ഡീസൈനര്‍ക്കൊത്ത കോലധാരിയായി ആ നാട്ടിന്‍ പുറത്തെ സ്കൂളില്‍ അവതരിച്ച  എന്നെ കുട്ടികള്‍ അപൂര്‍വ്വ ജീവിയെന്ന പോലെ സ്വീകരിച്ചു ...എന്റെ കാ‍ര്‍ഗോ പാന്റിന്റെ വള്ളിമ്മേല്‍ പിടിച്ച് ഒന്നു രണ്ടൂ കുട്ടികള്‍ ഊഞ്ഞാലാടാന്‍ ശ്രമിച്ചു ..... ഗേള്‍സ് സ്കൂളിലേക്കാണെന്ന കാര്യം ഞാന്‍ മറന്നത്...ഒരു വല്യ അബദ്ദമായിപ്പോയി എന്നറീഞ്ഞത് അപ്പോഴായിരുന്നു..പിന്നെ പയ്യന്നൂര്‍ വിമെന്‍സ് പോളി ടെക്നിക്കില്‍ നാടകം പഠിപ്പിക്കാന്‍ പോയ അനുഭവമൊന്നും(അത് പിന്നെ ഒരു പോസ്റ്റാക്കാം) ഇവിടെ ഉണ്ടായില്ലല്ലോ...തൊലിക്കട്ടിക്കു പുറത്ത് ഒരു പിടി പിടിച്ചു ദൈര്യ സമേതം സ്റ്റാഫ് റൂമിലേക്ക് ....
കലപില കൂട്ടൂന്ന പെണ്‍കൂടത്തിനിടയിലൂടെ നുഴഞ്ഞു വരുന്ന ഷാജിമാഷിനെ കണ്ടപ്പോഴാണ് മനസ്സിന്റെ ഉള്ളില്‍ ആരോ ഒരു മസാ‍ലമോരു കോരി ഒഴിച്ചു തന്നത്....ആശ്വാസമായി ...നിറഞ്ഞ പുഞ്ചിരിയാല്‍ ഷാജിമാഷ് എന്നെ വിളിച്ചു ...മാഷേ കണ്ടതെന്നോണം ചക്കപ്പ്ഴത്തിനു പൊതിഞ്ഞ ഈച്ചകളേ പോലെ എന്നെ ഖരാവോ ചെയ്ത ആ എല്‍ പി ക്ലാസ്സു കാരികള്‍ പാവാട തുമ്പു പിടിച്ച് ഒരു പൂമ്പാറ്റകളെപ്പോലെ ഓടി മറഞ്ഞു ....
സ്റ്റാഫ് റൂമിലെ മേശപ്പുറത്തിരുന്ന കല്ലുപോലുള്ള പഴം പൊരിയില്‍ അമ്മര്‍ത്തികടിച്ചപ്പോള്‍ ഷാജിമാഷിന്റെ ചോദ്യം..ഏതാ നാടകം ..
ഗിരീഷേട്ടന്റെ “തത്ത” ..
നിരാശകലര്‍ന്ന പുഞ്ചിരിയാല്‍ ഷാജിമാഷ് മേശപ്പുറത്ത് കിടന്നു....ദൈവമേ ..ഇനി ഗിരീഷേട്ടന്റെ തത്തയ്ക്കു വല്ല കുഴപ്പവും ....?
ബിജു ഇതുതന്നെയാ രവിയും ചെയ്യുന്നെ യെല്ലോ ഗ്രൂപ്പിന് .
പിന്നീട് പഴം പൊരിയുടെ കാഠിന്യം കൊണ്ടോ അതൊ ആ അവസരത്തില്‍ അത് തിന്നുന്നത് കൊണ്ടുള്ള അനൌജിത്യമോ..എന്നറീയില്ല രണ്ടാമതൊരു കടി കടിക്കാന്‍ എനിക്കു തോന്നിയില്ല
ഇനി എന്തോ ചെയ്യും ...നാടകക്കാരനെ ആദ്യമായി രംഗവേദിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് രവിയേട്ടനാണ് . ഒന്നും പറയാനും കഴിയില്ല മാഷേ ഇതടക്കം നാലു സ്കൂളില്‍ നാടകം ഏറ്റിരിക്കുകയാ...എനിക്കാണേല്‍ സമയവും ഇല്ല...വല്ലസ്ക്രിപ്റ്റും ..മുഴുമിപ്പിക്കുന്നതിനും മുന്‍പേ..ഷാജിമാഷ് ഇടപെട്ടു ..ബിജു കൈയ്യൊഴിയരുത്.  എങ്ങിനെ എങ്കിലും ...എനിക്കാണേല്‍ ഈ ഗ്രൂപ്പിന്റെ ചുമതല മാത്രമല്ല യൂത്ത്ഫെസ്റ്റിവെല്ലിന്റെ ചാര്‍ജ്ജ് മുഴുവന്‍ എന്റെ തലേലാ അതിനിടയില്‍ സ്ക്രിപ്റ്റന്വേഷിക്കാനുള്ള സമയമൊന്നും എനിക്കില്ല...എത്ര കാശു വേണമെങ്കിലും മുടക്കാം ..നാടകം നടക്കണം ..ഇല്ലേല്‍ പിള്ളേര്‍ എന്നെ കൊല്ലും .
ആ രാ‍ത്രിയില്‍ ഒരു നാടകം പിറക്കുകയാണ് ...എതിരാളി എന്റെ ഗുരുവാണ് ..ആ സമയത്ത് ഞാനും ഗുരുവും തമ്മില്‍ ഒരു ചെറിയ സൌന്ദര്യ പിണക്കത്തിലും ആയിരുന്നു....നാടകം നന്നാവണം...രാത്രിയിലെ ഏതോ യാമത്തിലെവിടെയോ...പൊട്ടിമുളച്ച ഒരു വിത്തു പോലെ ആ തീം എന്റെ വാതിലിലില്‍ മുട്ടിവിളിച്ചു. സമയം 10 . 30  കണ്ണൂര്‍ സെട്രല്‍ ജയില്‍ വാര്‍ഡന്‍ആയി ജോലിനോക്കുന്ന രവിയേട്ടന്റെ വീട്ടിലേക്ക് പോയി രവിയേട്ടന്‍ ഊണും കഴിഞ്ഞൂ ഉമ്മറത്ത് ഉല്ലാത്തുന്നു ..എന്താടാ ഈ രാ‍ത്രീല് ...? അത് രവിയേട്ടാ,,,ഈ ജയിലില്‍ കുട്ടികളെ പാര്‍പ്പിക്കുന്നിടത്തെ നിയമങ്ങള്‍ എന്തൊക്കെയാ ..ഒന്നറിയാനാ...നാടകത്തിനാന്ന് പറഞ്ഞപ്പോള്‍ നീ നാളെവാ ഈ നട്ടപ്പാതിരയ്ക്കെല്ലേ...നിയമം എന്നൊരു വാക്കും .  കാര്യത്തിന്റെ ഗൌരവം മനസ്സിലായപ്പോള്‍ ഒടുവില്‍ സമ്മതിച്ചു. അങ്ങിനെ ..ദുര്‍ഗ്ഗുണ പരിഹാര പാഠശാലയിലെ കൊച്ചു മുറിയില്‍ തന്റെ അനുഭവങ്ങള്‍ കുത്തിക്കുറിക്കുന്ന ചെമ്പകത്തിന്റെ മനസ്സിലൂടെ ഞാന്‍ എന്റെ നാടകത്തിന്റെ ആദ്യ പേജിനു ഹരിശ്രീ കുറിച്ചു ...ഒറ്റപേജ് അതു വച്ചായിരുന്നു പിറ്റേന്ന് നാടകം തുടങ്ങീയത്....നാടകത്തിന്റെ സെലക്ഷന്‍ ആണെന്നറിഞ്ഞീട്ടോ..എന്റെ കോലം ഇന്നലെ കണ്ടിട്ടോ എന്നറിയില്ല ..കുട്ടികളെല്ലാവരും നല്ല മോഡേണ്‍ വേഷധാ‍രികളായി എന്റെ മുന്നില്‍ നിരന്നു നില്‍ക്കുകയാണ് ചെമ്പകം എന്ന കേന്ദ്ര കഥാപാത്രമാണ് എല്ലാവരുടെയും മനസ്സില്‍. ഒരു ചെമ്പകത്തെയും ആറു പേരെയും സെലക്റ്റു ചെയ്ത് നാടകം തുടങ്ങീ...തരക്കേടില്ലാതെ പോകുന്നുണ്ട്..
കുട്ടികളുമായി വേഗം  കമ്പനിയാകുന്ന പ്രകൃതമായിരുന്നതിനാല്‍ അവരെല്ലാവരും എന്റെ തോളില്‍ തൂങ്ങി നടക്കാന്‍ തുടങ്ങി..എട്ടാം ക്ലാസ്സിലെ കുട്ടികളായിരുന്നു അധികവും ...പത്താം ക്ലാസ്സുകാരികളെ പരിഗണീക്കരുതെന്ന് ഹെഡ്മിസ്ട്രസ്സിന്റെ ഓറ്ഡറാണ് ..(പഠന നിലവാരം) ചെമ്പകം എന്ന ക്യാരക്ടറീനു മാത്രം ഒരു പത്താം ക്ലാസ്സു കാരിയില്ലാതെ പറ്റില്ലെന്ന അവസ്ഥായായിരുന്നു ..ഒടുക്കം ഷാജിമാഷിന്റെ ഇടപെടലില്‍ ഒരു പത്താം ക്ലാസ്സു കാരിയെ അനുവദിച്ചു കിട്ടി..കഴിഞ്ഞ കൊല്ലം മോണോ ആക്ടില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം രേഷ്മേച്ചിക്കാണ് , കൂട്ടത്തിലെ കാന്താരി പിങ്കി പറഞ്ഞൂ .
ആ പത്താം ക്ലാസ്സു കാരി പിന്നീട് അബദ്ധമായെന്ന് എനിക്കു തോന്നി...ആക്ടിങ്ങിലോ...മറ്റോ ഒന്നും മോശമായിരുന്നില്ല ....മറിച്ച് തങ്ങളേ നാ‍ടകത്തില്‍ എടൂക്കാത്തതിനു   പ്രിന്‍സിപ്പാളീനോടുള്ള പ്രതികാരമെന്നോണമോ..അതോ ഒരു സുന്ദരനായ നാടകക്കാരന്റെ നാടകത്തില്‍ അഭിനയിക്കാന്‍ പറ്റാത്തതിന്റെ വിഷമമോ എന്നറിയില്ല അവളുടെ കൂട്ടു കാരികള്‍ റീഹേഴ്സല്‍ റൂ‍മിന്റെ ജനാലകളിള്‍ ഒരു ശല്ല്യമായി തീര്‍ന്നു . അവരെ ഓടിക്കാന്‍ ഞാന്‍ പിങ്കിക്ക് ആഭ്യന്തിരം നല്‍കി ..അവള്‍ ഒരു പരിധിവരേ  അത് ഭംഗിയായി നിറവേറ്റുന്നുണ്ടായിരുന്നു.  എട്ടാം ക്ലാസ്സിലാണേലും പിങ്കിയുടെ നാവ് പത്താം ക്ലാസ്സിലായിരുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചയ്ക്ക്  കുട്ടികളേഒക്കെ ഊണുകഴിക്കാന്‍ വിട്ട് ഞാന്‍ ബെഞ്ചില്‍ ഇരുന്ന് ഒരു ചെറിയ മയക്കത്തിനൊരുമ്പെട്ടതായിരുന്നു...ഒരു പത്താം ക്ലാസ്സ് പെണ്‍പടവന്ന് അവര്‍ വാതിലും ജനലും എല്ലാം അടച്ചു ....എന്റെ ദൈവമേ ഇവരിതെന്നാത്തിനുള്ള പുറപ്പാടാ....?  ..അവരെല്ലാ‍വരും മേശപ്പുറത് ഒരു മാപ്പ് വിരിച്ചു..അതിനു ചുറ്റും അധോലോക നേതാക്കളേപ്പോലെ  വട്ടം കൂടി നിന്നു കാര്യ  മായ ചര്‍ച്ചകളിലാണ് ...ദൈവമ്മേ ഇനി എന്നെ കൊല്ലാനുള്ളവല്ല പരിപാടിയാണോ..? അല്ല എന്നെ  കൊല്ലാനാണെങ്കില്‍ ഈ മാപ്പ്  നോക്കി ചര്‍ച്ച ചെയ്യുന്നതെന്തിനാ..ആ ഇനി ഒരു പക്ഷെ ഇത് ഈ ക്ലാസ്സിന്റെ മാപ്പായിരിക്കും ..ഞാന്‍ ഏതു മൂലയിലാണ് ഇരിക്കുന്നത് എവിടെവച്ച് കൊല്ലാം എന്നൊക്കെയായിരിക്കാം ചിന്തിക്കുന്നത്.   ഉത്തരം കിട്ടാത്ത എന്റെ ചോദ്യങ്ങളുടെ അകലം വളരെ നീണ്ടൂ പോയില്ല  ആ കൂരിരുട്ടില്‍ പിങ്കിയുടെ ചീവീടിന്റെ ഉള്ളില്‍ നിന്നും  വരുന്ന ആ കാതു തുളക്കുന്ന ശബ്ദംവന്നു.   ബിജു ഏട്ടാ‍ ഇത്  ഓജോ ബോര്‍ഡാ..
ഇന്ന് വെള്ളിയാഴ്ച കൂടുതലാത്മാക്കള്‍ വരും .. വാ വന്ന് നോക്കാം ..ദൈവമേ ഇതെന്തൊരു പരീക്ഷണ മാണ്   ഈ മുറിയില്‍ ഇത്രയധികം പെണ്‍കുട്ടീകളോടൊന്നിച്ച് അതും വാതിലും ജനലും എല്ലാം അടച്ച് ..ഇവന്‍ ആത്മാവിനെ നോക്കാന്‍ പോയതാണേന്നു പറഞ്ഞാല്‍ വല്ലവരും വിശ്വസിക്കുമോ..?

മെഴുകുതിരിക്കുമുകളീല്‍ ഗ്ലാസ്സ് കമഴ്ത്തുന്നതിനും മുമ്പേ തന്നെ എനിക്കവരെല്ലാം ആത്മാക്കളെ പ്പോലെ തോന്നി എന്റെ ചാരിറ്റബിള്‍ സൊസൈറ്റി തകര്‍ക്കാന്‍  വന്ന പിശാചുക്കള്‍.യെസ്സും നോകള്‍ക്കും ഇടയില്‍ ഞാന്‍ കഴിഞ്ഞാ‍ഴ്ച വായിച്ച വാരഫലത്തിലൊരു മാനഹാനി ശാരീരിക പീഠനം ഇവയൊക്കെ ഉണ്ടോ എന്ന് ഓര്‍ത്തു ...ആ നരകത്തീയില്‍ നിന്നെന്നെ രക്ഷിച്ച കൂട്ടമണിക്ക് ഒരായിരം നന്ദി....കുട്ടികള്‍ പോയതിനു പിന്നാലെ വിയര്‍ത്തൊലിച്ചു പുറത്തിറങ്ങിയ എന്നെ പ്യൂണ്‍ ഒരു തരം നോട്ടം നോക്കി...ഉള്ള വിയര്‍പ്പെല്ലാം അതിനകത്തു തന്നെ പോയതിനാല്‍ അയാള്‍ക്കു മുന്നില്‍ നിന്നും വിയര്‍ക്കാന്‍ എനിക്കു ക്ഴിഞ്ഞീല്ല പിങ്കിയെ അടുത്ത് വിളിച്ച് പ്യൂണ്‍ എന്തെല്ലാമോ ചോദിക്കുന്നുണ്ടായിരുന്നു.കാര്യങ്ങള്‍ മനസ്സിലായ പ്യൂണിന്റെ നോട്ടത്തിന്റെ ഭാവം മാറീയതും ദയനീയതയോടെയുള്ള പരിഹാസമായി മാറീയതും കുറച്ചെങ്കിലും എന്നെ ആശ്വസിപ്പിക്കാതിരുന്നില്ല
ആ വെള്ളീയാഴ്ചയില്‍ കണികണ്ടവനെ പിരാകി(ദൈവമേ അതെന്റെ പാവം അച്ഛന്‍ ആകല്ലേ എന്നു പ്രാര്‍ത്ഥിച്ചാ‍ണ്)ഞാന്‍ അന്ന് സ്കൂള്‍ വിട്ടത്.                                                                                            
പിന്നെ  നാടകത്തില്‍ ഒന്നാം സ്ഥാനവും മികച്ച നടിക്കുള്ള സമ്മാനവും എന്റെ നാടകത്തിനു  തന്നെയായിരുന്നു കെട്ടോ. നർമ്മം

Monday, November 30, 2009

തേ...‘ക്കടി’ മേക്കായപ്പോൾ

നാട്ടിലവധിക്കു പോയപ്പോൾ ഒന്ന് കാടനാവാൻ തീരുമാനിച്ചതാണ് ഒരു ആസ്ഥാന ബ്ലോഗ്ഗർ .കുഴപ്പങ്ങളുണ്ടാക്കാ ത്ത ,
പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ തപ്പി അതിലൊന്നും പെടാത്ത മാന്യന്മ്മാരായ അഞ്ചു യുവാക്കളോടൊപ്പം നായകൻ ബ്ലോഗറും..ടൂറീന്റെ
മാസ്റ്റർ പ്ലാൻ തയ്യാറാക്കി . എൻ എൻ പിള്ളയുടെ ചാരു കസേര.വിജയ രാഘവനോടു കടം വാങ്ങി..ജോസ്‌ പ്രകാശീന്റെ ആ താടീക്ക്‌ തീപറ്റിക്കുന്ന
ച്ചേ...ബീഡീക്കു തീ പറ്റിക്കുന്ന ഒരു യന്ത്രമുണ്ടല്ലോ..(ആ വായിൽ കടിച്ചു പിടിക്കുന്ന ഒരു സ്പൂൺ ഇല്ലേ..പണ്ടാറടങ്ങാൻ അതിന്റെ പേരു കിട്ടുന്നില്ല)
അതും കടിച്ചു പിടിച്ചു കസേരയിൽ ചാരിയിരുന്നു ഇരിക്കുമ്പോൾ ...കസേരയുടെ കോലിടാൻ പ്രത്യേകം ശ്രദ്ധിച്ചു..(പണ്ടൊരിക്കൽ കോലിടാതെ പോയതിന്റെ
അബദ്ധം ഇന്നും മൂട്ടിലുണ്ട്‌.....) "പിന്നേ....തേക്കടിയാണ് ലക്ഷ്യ സ്ഥാനം വഴിയേ പോകുന്ന പേണ്ണൂങ്ങളേ ..പെൺ കുട്ടികളേ..കാണുമ്പോൾ ..കടി തുടങ്ങുന്ന
വർ ഉണ്ടെങ്കിൽ അവർക്കിപ്പൊ ഗുഡ്‌ ബൈ പറയാം" നാട്ടിൽ നായകന്റെ ഇമേജ്‌ കീപ്പു ചെയ്യുന്നവരായിരിക്കണം...സഹയാത്രികർ എന്ന് നായകനും
നിർബന്ധ മുണ്ടായിരുന്നു. അതിനാൽ തന്നെ കടുത്ത പരീക്ഷണങ്ങളിലൂടെയാണ് നായകൻ തന്റെ സഹയാത്രികരെ തിരഞ്ഞെടൂത്തത്‌.
നായകന്റെ ..യാത്രയിൽ പങ്കാളികളാകാൻ കഴിഞ്ഞ നാലു ഭാഗ്യവാന്മ്മാർ..അവർ ..തേക്കടിയുടെ മാപ്പിൽ...കൂലംങ്കഷമായ പരിശോധനകൾ
നടത്തി.ഇത്രേം..കഷ്ടപ്പെട്ട്‌..സൽസ്വഭാവികളായ തങ്ങളേ തിരഞ്ഞേടുത്ത നായകനോടുള്ള കടപ്പാട്‌ തീർക്കണ്ടെ.....അവർ ചോറുണ്ണാനും....കുളിക്കാനും ..പിന്നെ മധുര..
പാനീയങ്ങൾ കഴിക്കാനും ..ഉള്ള സ്ഥലങ്ങൾ പ്രത്യേകം പ്രത്യേകം മാർക്ക്‌ ചെയ്തു.

അങ്ങിനെ തേക്കടി ഓപ്പറേഷനുള്ള കമാന്റോ.. റെഡിയായി..കൂട്ടത്തിലൊരുത്തന്റെ ...വാഹനത്തിൽ..ആ ഐവർ സംഘം..യാത്ര തിരിച്ചു
ഇതു പോലൊരു യാത്ര..ചൈനീസ്‌ സഞ്ചാരികളായ ചൗജൂക്വാ,വങ്ങ്തായുവാൻ, മാഹുവാൻ....കൂടാതെ..പത്താം നൂറ്റാണ്ടിലെ മസൂദി. അൽബറൂണി. പതിമൂന്നാം
നൂറ്റാണ്ടിലെ റഷിയുദ്ദീൻ പതിനാലാം നൂറ്റാണ്ടിലെ ഇബനു ബത്തൂത്ത പതിനഞ്ചാൻ നൂറ്റാണ്ടിലെ അബ്ദുറസാക്ക്‌ തുടങ്ങിയവർ പോലും നടത്തിയിട്ടുണ്ടാകില്ല.
പ്രവാസിയായതു കൊണ്ടു തന്നെ തന്റെ സഹയാത്രികരുടെ സ്വഭാവത്തെ കുറീച്ചു കൂടുതൽ അന്വേഷിച്ചു പഠിച്ച ശേഷമാണ് നായകൻ ഈ യാത്രയ്ക്കൊരുമ്പെട്ടത്‌.
അതിനാൽ തികഞ്ഞ സുസ്മേര വദനനും ....പതിവിലും വിപരീതമായി ഏറെ വാചാലനായും ആയി കാണപ്പെട്ടു.

പോകുന്നതിനിടയിൽ.. ബീവറെജ്‌ മുത്തപ്പനെ ..ഒരു മയത്തിൽ തൊഴാനുള്ള അനുവാദം ..ഉണ്ടായിരുന്നു....2500 രൂപായ്ക്ക്‌ വ്ഴിപാടു കഴിച്ചു..
മൂന്ന് ഫുൾ തേങ്ങയും രണ്ടൂ ഹാഫ്‌ തേങ്ങായും ഉടച്ചു ..വീണ്ടും യാത്ര തുടങ്ങി...കമാന്റോകൾക്ക്‌ പ്രസാദം കണ്ടപ്പോൾ പൊറുതിയില്ലാതായി...അവർ മേജറൂടെ
ഓർഡറിനായി ..മത്തിച്ചട്ടിയടുത്തു വച്ച പൂച്ചയെ പ്പോലെ കാത്തിരുന്നു..വാഹനം പച്ചപ്പുകൾക്കുള്ളിലേക്ക്‌ പ്രവേശിച്ചു...ഒരു കമാന്റോ..തങ്ങൾ നേരത്തെ മാർക്കു
ചെയ്ത മാപ്പ്‌ എടുത്തു മുന്നിലിട്ടു..സ്റ്റോപ്പ്‌...ഡ്രൈവർ കമാന്റോ....ആഞ്ഞു ചവിട്ടി... ഗതികെട്ട ഒരു കമാന്റോ........മേജറോട്‌ ഉടക്കി ...സർ . ഞങ്ങളെ അറ്റാക്കിങ്ങിനു
സമ്മതിക്കണം.....ഇല്ലേൽ ..ഈ യുദ്ധത്തിൽ അങ്ങ്‌ പരാജയപ്പെടും...ഗത്യന്തരമില്ലതെ ഓടൂവിൽ മേജറുടെ ...ഓർഡർ എത്തി...സോഡാക്കുപ്പി മിസെയിൽ വിട്ടാണ് ആദ്യ പരീക്ഷണം തുടങ്ങിയത്‌...പിന്നെ പിന്നെ ..ആറ്റം ബോമ്പുകൾ ആയി പരീക്ഷണം.....കൈവിട്ടു പോയ ഓപ്പറേഷനെ.ഒരു വിധത്തിലാണ്. മേജർ
കയ്യിലൊതുക്കിയത്‌.അപ്പൊഴാണ് അവരെല്ലാം വെള്ളമടി ഓപ്പറേഷനിൽ പരം വീർ ചക്ര കിട്ടിയ ജവാന്മ്മാരാണേന്ന് മേജർ അറീയുന്നത്‌...അങ്ങിനെ തേക്കടി എന്ന
കേരളത്തിലേ ..ചരമ പ്രധാനവും മനോഹരവും ആയ ബുദ്ധിജീവി സങ്കേതത്തിൽ എത്തിച്ചേർന്നു..കവാടത്തിലെത്തും മുമ്പേതന്നെ ,,,ബീവറേജ്‌ മുത്തപ്പന്റെ അനുഗ്രഹം
വാരിക്കോരി ലഭിച്ചിരുന്നു ... നമ്മുടെ കമാന്റൊകൾക്ക്‌...ആയതിനാൽ തന്നെ ...വഴിയേ..പോയ പെണ്ണൂങ്ങളോടും കൊച്ചുങ്ങളോടൂം അവർക്ക്‌ എന്തെന്നില്ലത്ത വാത്സല്യ
മായിരുന്നു...തൊട്ടും തലോടിയും അവരെ ലാളിച്ചു,, ഇതിനൊന്നും കഴിയാത്തതിന്റെ അസൂയയിൽ മേജർ കമാന്റൊകളെ..ഈ മാർദ്ദവ കൃത്യത്തിൽ നിന്നും പിൻ തിരിപ്പി
ച്ചുകൊണ്ടിരുന്നു.

കൈലാസത്തിൽ വരെ പോയിട്ട്‌ ശിവനു രണ്ടു നാരങ്ങാ മുട്ടായി കൊടുക്കാതെ തിരിച്ചു വരികയോ....അതു പോലെ തേക്കടിയിൽ പോയിട്ട്‌.ബോട്ടിൽ
കേറാതിരുന്നാൽ മോശമല്ലേ ..അറ്റ്ലീസ്റ്റ്‌ അത്‌ മറയുമോ എന്നെങ്കിലും നോക്കാതെ...വന്നാൽ ...ഇത്രയും സമയത്തിനുള്ളീൽ തന്നെ കമാന്റൊകൾ ഹരം കേറീ
ഓപ്പറേഷൻ അവരുടെ നിയന്ത്രണത്തിലായിരുന്നു പാവം മേജർ..നാലു അജാന ബാഹുക്കളായ കമാന്റൊകളോട്‌ പിടീച്ചുനിൽക്കാനാകാതെ ..പരാജയം സമ്മതിച്ചു
കൂടെ കൊണ്ടു വന്ന ശൗര്യവും ജാഡയും ഗൾഫു കാരന്റെ പത്രാസ്സും ഒക്കെ മടക്കി വച്ച്‌..വെള്ളത്തിൽ വീണാൽ മാറാൻ കയ്യിൽ കരുത്തിയ ജട്ടിക്കുള്ളിൽ
ഓളിപ്പിച്ചു ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവരോടൊപ്പം നടന്നു.

ബോട്ടൊന്നു വാടകയ്ക്കെടുത്തു..ഡ്രൈവർ ഒരു കൊമ്പൻ മീശക്കാരൻ ..അയാളൂടെ മീശകണ്ടാൽ പണ്ട്‌ സമുദ്രത്തിലേക്കു താണുപോയ
ഭൂമിയെ ഇയാളാണ് മീശയുടെ തുമ്പിൽ കുത്തിയെടുത്ത്‌ ..അച്ചുതന്റെ ..ച്ചേ അചുതണ്ടിൽ എത്തിച്ചതു..എന്നു തേ‍ാന്നും.കമാന്റൊകൾക്ക്‌ അവനെ
നന്നായി ബോധിച്ചു..മുത്തപ്പന്റെ അനുഗ്രത്താൽ അവർ അയാളേ അടി മുടി ചൊറിഞ്ഞു അവന്റെ കൊമ്പൻ മീശയിൽ തൊട്ടപ്പോൾ അവൻ പ്രതികരിച്ചു..
മര്യാദയ്ക്കാണെങ്കിൽ ബോട്ടിൽ കയറിയാൽ മതി..കൊമ്പൻ മീശ അലറി......ഇക്കാര്യത്തിൽ മേജറുടെ വാക്കുകൾ കാന്റൊകൾ അനുസരിച്ചു.അച്ചടക്കത്തോടെ അവർ ബോട്ടിൽ കയറി
ബോട്ടുസ്റ്റാർട്ടായി ...തുടങ്ങി.. ...കുറെ കഴിഞ്ഞപ്പോൾ ബോട്ടിന്റെ മുകളിലെത്തെ തട്ടിൽകയറീനിന്നായി കമാന്റോ ഓപ്പറേഷൻ. മറ്റു ബോട്ടിലെ പെണ്ണുങ്ങളെ .
കാണൂമ്പോൾ . കമാന്റൊകൾ ഡീക്ഷ്ണറീയിൽ കാണാത്ത..തെറീകൾ ...പറഞ്ഞുതുടങ്ങി... ഒരു പക്ഷേ..വില്ല്യം ലോഗന്റെ മലബാർ മാന്വലിൽ പോലും കാണില്ല
ഈ തെറീകൾ......കൊളമ്പസ്സു പോലും കണ്ടു പിടിച്ചിട്ടില്ലാത്ത കുറേ ഓമന പേരുകൾ നൽകി അവർ പെണ്ണുങ്ങളെ കുളിരണിയിച്ചു. നടുത്തടാകത്തിൽ ബോട്ടു
നിർത്തി ബോട്ടിന്റെ ഡ്രൈവർ പണി മുടക്കി...കൊമ്പൻ മീശ പഴയ ലാമട്ര ഓട്ടോറിഷ സ്റ്റാർട്ടായ പോലെ നിന്നു വിറച്ചു...കമാന്റോകൾ ...താഴെ ഇറങ്ങാതെ
ബോട്ടു ഒരടി മുന്നോട്ടു പോകില്ലെന്ന് സി. ഐ . ടി . യു ക്കാരൻ കൊമ്പൻ മീശ പറഞ്ഞു ..(ഐ എൻ ടി യു സി ക്കാരൻ ആണേങ്കിൽ അവരോട്‌ 500 രൂപ അധികം
വാങ്ങീ ആ ബോട്ടു തന്നെ അവർക്കു വിറ്റേനെ.) കലിതുള്ളീയ കമാന്റോകൾ ...മീശയുടെ മേൽ തീച്ചാമുണ്ടി കെട്ടിയാടി.....ഉയർന്ന കൊമ്പൻ മീശയിൽ അവർ
ഊഞ്ഞാലാടി..താഴ്ത്തിച്ചു..."സംഘട്ടനം ചെയ്തിവന്റെ മോന്തയെ കങ്കട്ടിനുട്ടവേണം തത്ത താതൈ"
ഉത്തര മലബാറീലെ പൂരക്കളിയുടെ വരികൾ അവിടെ ഉയർന്നു..." തന്തൈ താനൈ തന്തന തനനൈ."..അങ്ങിനെ തന്തക്കും തള്ളക്കും വിളിയും തുടങ്ങി..
ഒടുവിൽ ദുര്യോദനനെ കൊന്ന ഭീമനെപ്പോലെ . രാവണനെ കൊന്ന രാമനെപ്പോലെ.. ഭർത്താവിനെ കൊന്ന ഡോ. ഓമനയെ പ്പോലെ ...നീർക്കോലിയെ കൊന്ന
മമ്മായിലെ പ്പോലെ...കമാന്റൊകൾ ബോട്ടിൽ ആനന്ദനിർത്തം ചവിട്ടീ. ഓടുവിൽ തേക്കടി തടാകം നിന്തിത്തുടിച്ച്‌ അ മുത്തപ്പ നൗക കരക്കടൂത്തു.

ഇതിനിടയിൽ തന്നെ മറ്റു ബോട്ടിൽ യാത്രചെയ്ത പെണ്ണൂങ്ങളും കമന്റൊകളുടെ സ്നേഹ പരിലാളനകൾക്ക്‌ പാത്രീഭൂതരായി തീർന്ന
സ്തീകളും ..കമാന്റൊകളുടെ വീര പോരാട്ടത്തെ ..യുദ്ധരംഗത്തു നിന്നും തൽസമയം ..ടൂറീസം ഡിപ്പാർട്ട്‌ മെന്റിൽ ഇന്റ്യാ വിഷൻ ചാനലിന്റെ റീപ്പോർട്ടരെ വെല്ല്ലുന്ന
പ്രകടനത്തേ‍ാടെ നൽകിയതിനാൽ..നമ്മുടെ കമാന്റൊകൾക്ക്‌ ഫോറസ്റ്റ്‌ പോലീസ്‌ പ്രൗഡ ഗംഭീരമായ സ്വീകരണം തന്നെ നടത്തിയിരുന്നു...

കമാന്റോകൾക്ക്‌ സ്വീകരണം നൽക്കാൻ ഈ പീറപോലീസോ.... ഞങ്ങളുടെ പട്ടി വരും ..എന്നു പറഞ്ഞ്‌ കമാറ്റോകൾ ഒന്നൊന്നായി വെള്ളത്തിലേക്ക്‌ എടുത്തു
ചാടി ഇതെല്ലാം കണ്ടു നിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയാതെ നിഷ്ക്രിയനായി നിന്ന മേജറും ..(.ബോട്ടിൽ വച്ചു തന്നെ അയാൽ മൈനറായി മാറിയിരുന്നു)കായലിലേക്‌ ഏടുത്തു ചാടീ...നീന്തുന്നതിനിടയിൽ അയാൾ ജട്ടി ഒന്നൂടെ കരുത്തിയ കാര്യം ഓർമ്മിച്ചു. അപ്പോൾ തന്നെ അതെടുത്തു വച്ചു തന്ന പ്രിയതമയ്ക്ക്‌ പ്രത്യേക
അനുമോദനം സംഘടിപ്പിക്കാനും തീരുമാനിച്ചു.
നീന്തി തുഴഞ്ഞു ഒരു വിധം ഓരൊരാളും ഒരു കരയ്ക്കെത്തി അപ്പൊഴേക്കും ഓടീച്ചിട്ടൂ സ്വീകരണം നൽക്കാൻ പോലീസു കാരും പിന്നാലെ എത്തിയിരുന്നു ..പോലീസുകാരുടെ ദേശ സ്നേഹം കണ്ട്‌ മേജർ അമ്പരന്നു. പരന്നോടീയ മൂന്നു കമാന്റൊകളെ പൊലീസു കാർ സ്വീകരിച്ചു. നേരെ ഓടീയ മേജർ ഒരു മരപൊത്തിൽ കയറി ഓളിച്ചു
അവിടെ നിന്നാൽ സ്വീകരണ പൊതുയോഗം നടക്കുന്ന സ്ഥലം വളരെ വ്യക്തമായി കാണാം..പച്ചപുല്ലു കണ്ട ജേഴ്സി പശുക്കളെ പ്പോലെ മൂന്നു കമാന്റോകളെ യും
ഫോറസ്റ്റു കാർ മേഞ്ഞു വിട്ടു....കൂട്ടത്തിലൊരു കമാന്റോ..വഴിതെറ്റി മേജറെ പ്പോലെ ഏവിടെയോ..അലയുന്നുണ്ട്‌.... മൂന്നുപേർക്കും പോലീസ്‌ അവരുടെ വാഹനത്തിൽ
തന്നെ യാത്ര അയപ്പിച്ചു ...(വീട്ടിലേക്കല്ലെന്നു മാത്രം) മേജർ മാത്രം കാട്ടിൽ ഒറ്റയ്ക്കായി ..അപ്പോൾ തന്നെ മോബെയിലിൽ വിളിച്ച്‌ അളിയൻ സുബൈദാറോട്‌ മുൻ കൂർ
ജാമ്യത്തിനുള്ള്‌ അപേക്ഷ്‌ സമർപ്പിക്കാനും അറിയിച്ചു. കൂടെ ശവസംസ്ക്കരത്തിനുള്ള്‌ ഏർപ്പാടൂകൾ ചെയ്യാനും നിർദ്ദേശം കൊടുത്തു.(കാരണം രാതിയായി തുടങ്ങിയിരിക്കുന്നു ..വനത്തില കയറീയ ആൾക്കാരേല്ലം പിരിഞ്ഞു പോകണം വന്യമൃഗങ്ങൾ ഇറങ്ങാൻ സമയമായി എന്ന് വനപാലകരുടെ മുന്നറിയിപ്പും.കിട്ടി. പിന്നെ മുൻ
കൂർ ജാമ്യം രക്ഷപ്പെട്ടാൽ എങ്ങിനെയും പോലീസ്‌ കേസ്സ്‌ ഉണ്ടാകും എന്നുറപ്പ്‌..കാരണം ആത്രയ്ക്കു വിശ്വസ്ഥരായവരെ ആണല്ലോ കൂടെ കൂട്ടിയത്‌ അവർ പോലീസിനോടു തന്റെ പേരും അഡ്രസ്സും പറയും എന്ന് വ്യക്തമായി അറീയാം)..അങ്ങിനെ ...ഉടുത്തിരുന്ന മുണ്ടും ഊരി കയ്യിൽ പിടിച്ചു ..പന്നികൾ പോകുന്ന ഊടു വഴികളിലൂടെ കാട്ടിലേക്ക്‌ മൂക്കു മുട്ടിയാൽ തിരിച്ചറീയാൻ പറ്റാത്തത്ര ഇരുട്ട്‌...നാഷണൽ ജിയോഗ്രഫിക്കൽ ചാനൽ തുറന്നപ്പോലെ ഡി ടി ഏസ്‌ ശബ്ദങ്ങൾ മേജറെ രോമാഞ്ച പുളകിതനാക്കി......അരയോളം ചതുപ്പിൽ പുതഞ്ഞ്‌ കിലോമീറ്ററുകളോളം കട്ടുമൃഗങ്ങളോടു കുശലം പറഞ്ഞ്‌...ഒരു വിധം റോഡു പീടിച്ചു ...പിന്നീട്‌ വീട്ടിലെത്തിയത് എങ്ങിനെ എന്ന് മേജർക്കോർമ്മയില്ല........

പിന്നെ ഒരിക്കലും മേജർ സഹയാത്രികർക്കായി ഓഡീഷൻ നടത്തിയിട്ടില്ല...പോകുമ്പോൾ ..ഒറ്റയ്ക്ക്‌ അല്ലെങ്കിൽ ജട്ടി എടൂത്തു വച്ചു തന്ന പ്രിയ പത്നീ സമേതനായി മാത്രം
അവൾ അന്ന ജട്ടി എടുത്തു വച്ചു തന്നില്ലെങ്കിൽ എന്തായുരുന്നേനെ സ്ഥിതി. പിന്നെ തേക്കടി എന്നു കേൾക്കുമ്പോൾ ..നമ്മുടെ ബ്ലോഗ്ഗർ,,,മേജർ പ്രവാസിക്ക്‌..ഒരു പാട്ടോർമ്മവരും "പാമ്പുകൾക്ക്‌ മാളമുണ്ട്‌ പറവകൾക്കാകാശമുണ്ട്‌ മനുഷ്യ പുത്രനു തലചായ്ക്കാൻ മണ്ണിലിടമില്ലാ.."..................................................................

Saturday, November 28, 2009

തേക്കടീ മേക്കായപ്പോൾ

Ente postukal

നേടൂ?